Deshabhimani

കലിക്കറ്റ് സർവകലാശാലാ എംപ്ലോയീസ് യൂണിയൻ സമ്മേളനം ഇന്ന് തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2026, 11:48 PM | 1 min read

തേഞ്ഞിപ്പലം

കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച പകൽ രണ്ടിന്‌ എം നാരായണൻ നായർ നഗറിൽ വർഗീയതയുടെ കടന്നുകയറ്റവും തകർക്കപ്പെടുന്ന സർവകലാശാലകളും എന്ന വിഷയത്തിൽ സെമിനാർ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി കെ ബിജു ഉദ്ഘാടനംചെയ്യും. ഡോ. കെ എം അനിൽ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പങ്കെടുക്കും. ബുധനാഴ്ച പകൽ 11ന് എം വി മനോജ് നഗറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം ബി രാജേഷ് വാർഷിക സമ്മേളനം ഉദ്ഘാടനംചെയ്യും

വാർത്താ സമ്മേളനത്തിൽ കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ടി ശബീഷ്, ട്രഷറർ പി നിഷ, സെനറ്റംഗം വി എസ് നിഖിൽ, എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ കെ നുസൈബാ ബായ്, സെക്രട്ടറി ഡോ. എൻ പി ജംഷീർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home