Deshabhimani

സബ് ജൂനിയർ ചാമ്പ്യൻഷിപ്പ്

പൊന്നാനി എയിംസ് ആര്‍ച്ചറി അക്കാദമിക്ക് കിരീടം

s

ജില്ലാ സബ് ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്മാരായ പൊന്നാനി എയിംസ് ആര്‍ച്ചറി അക്കാദമി ടീം

വെബ് ഡെസ്ക്

Published on Nov 23, 2026, 11:47 PM | 1 min read

മലപ്പുറം

ജില്ലാ ആർച്ചറി അസോസിയേഷൻ സംഘടിപ്പിച്ച സബ് ജൂനിയർ ചാമ്പ്യൻഷിപ്പില്‍ പൊന്നാനി എയിംസ് ആര്‍ച്ചറി അക്കാദമി ഓവറോള്‍ ചാമ്പ്യന്മാരായി. പെരിന്തല്‍മണ്ണ എംഇഎസ് മെഡ‍ിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ്എസാണ് റണ്ണറപ്പ്. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ക്യാമ്പസ് സെൻട്രൽ ഹയർ സെക്കന്‍ഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യന്‍ഷിപ്പ് സംസ്ഥാന സ്പോർട്‌സ് കൗൺസില്‍ അംഗം എ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. എഴുപത്തിയഞ്ച് താരങ്ങള്‍ മാറ്റുരച്ചു. ഡിസംബർ അഞ്ച്, ആറ് തീയതികളില്‍ എറണാകുളം പെരുമ്പാവൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ ജില്ലാ അസോസിയേഷൻ പ്രസിഡന്റ് എം പി എ ഫൈസൽ കുരിക്കൾ വിജയികൾക്ക് മെഡൽ നല്‍കി. സെക്രട്ടറി എം അജിത്കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ശ്രീദേവി, പരിശീലകരായ വിഷ്ണു‌, രാജേഷ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home