തൃത്താലയുടെ കുതിപ്പ് വിദ്യാഭ്യാസച്ചിറകിൽ
സ്‌കൂളുകൾ കണ്ടോ, സുന്ദരമല്ലോ പഠനം

ആനക്കര ഗവ.എച്ച്എസ്എസ് പുതിയ കെട്ടിടം
ടി എസ് അഖിൽ
Published on Apr 29, 2025, 02:00 AM | 1 min read
പാലക്കാട്
‘‘ഇതൊക്കെയാണ് സ്കൂൾ, ഞങ്ങളും പഠിച്ചിരുന്നു’’–-തൃത്താല മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ പൂർവ വിദ്യാർഥി സംഗമത്തിനെത്തുന്ന മുൻ തലമുറയുടെ നെടുവീർപ്പാണിത്. ഓടിട്ട, വേർതിരിക്കാത്ത ക്ലാസ് മുറികളുള്ള, ചോർന്നൊലിക്കുന്ന, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്കൂളുകൾ ഒന്നുപോലും ഇന്ന് കാണാനില്ല. മെയിൽ സർക്കാർ സ്കൂളുകളിൽ തിരക്കാണെങ്ങും. സ്വകാര്യ സ്കൂളുകളിൽനിന്ന് ടിസി വാങ്ങി സർക്കാർ സ്കുളുകളിൽ കുട്ടികളെ ചേർക്കുന്നവരുടെ എണ്ണം വർഷാവർഷം വർധിക്കുന്നു. തൃത്താലയുടെ സ്വപ്നങ്ങൾക്ക് ചിറകേകി വിദ്യാഭ്യാസ മേഖല അടിമുടി മാറി. മികച്ച കെട്ടിടങ്ങളും പഠനോപകരണങ്ങളുമടക്കം ആധുനിക സൗകര്യങ്ങളാണ് സർക്കാർ സ്കൂളുകളിൽ. നാലുവർഷത്തിനിടെ 48.84 കോടിയുടെ വികസനം മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടായി. ഇതിൽ 38.18 കോടിയും സ്കൂളുകൾക്കാണ് ചെലവഴിച്ചത്. മന്ത്രികൂടിയായ എംഎൽഎ എം ബി രാജേഷിന്റെ ഇടപെടലാണ് മാറ്റത്തിന് വേഗം കൂട്ടിയത്. ആനക്കര ജിഎച്ച്‌എസ്‌എസ്–- 3.9 കോടി, കക്കാട്ടിരി ജിയുപിഎസ്–- രണ്ടുകോടി, നാഗലശേരി ജിഎച്ച്‌എസ്‌എസ്–- 1.3 കോടി, പരുതൂർ ജിഎൽപിഎസ്–- ഒരുകോടി എന്നിങ്ങനെ തുക ചെലവിട്ട് കെട്ടിട നിർമാണം പൂർത്തിയായി. ആനക്കര ഡയറ്റ് ലാബ് സ്കൂൾ, കുമരനല്ലൂർ ജിഎച്ച്‌എസ്‌എസ്, ഗോഖലെ ജിഎച്ച്‌എസ്‌എസ്, മേഴത്തൂർ ജിഎച്ച്‌എസ്‌എസ്, ചാത്തന്നൂർ ജിഎച്ച്‌എസ്‌എസ്, ചാലിശേരി ജിഎൽപിഎസ്, കോതച്ചിറ ജിയുപിഎസ്, മേലഴിയം ജിഎൽപിഎസ്, കരിയന്നൂർ ജിഎൽപിഎസ്, അകിലാണം ജിഎൽപിഎസ്, നയ്യൂർ ജിബിഎൽപിഎസ് എന്നിവയുടെ കെട്ടിട നിർമാണം പുരോഗമിക്കുന്നു.









0 comments