സാനിറ്ററി നാപ്കിൻ സംസ്കരിക്കാൻ പ്ലാന്റ് സ്ഥാപിക്കും: മന്ത്രി എം ബി രാജേഷ്

ഷൊർണൂർ
സാനിറ്ററി നാപ്കിൻ സംസ്കരിക്കാൻ സംസ്ഥാനത്ത് ആറ് പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ഷൊർണൂർ നഗരസഭയുടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലായി 270 ടൺ സംസ്കരിക്കാം. കോളിഫോം ബാക്ടീരിയ ഉള്ളതിനാൽ കക്കൂസ് മാലിന്യം സംസ്കരിക്കാനുള്ള കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി പി എസ് രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ എം കെ ജയപ്രകാശ്, വൈസ് ചെയർമാൻ പി സിന്ധു, സ്ഥിരംസമിതി ചെയർമാൻമാരായ എസ് ജി മുകുന്ദൻ, വി ഫാത്തിമത്ത് ഫർസാന, കെ എം ലക്ഷ്മണൻ, കെ കൃഷ്ണകുമാർ, കൗൺസിലർ ശ്രീകല രാജൻ, ജില്ലാ ജോയിന്റ് ഡയറക്ടർ കെ ഗോപിനാഥൻ, ശുചിത്വ മിഷൻ കോ-– ഓർഡിനേറ്റർ ജി വരുൺ, രാഷ്ട്രീയപാർടി പ്രതിനിധികളായ എൻ ഡി ദിൻഷാദ്, വിജയ പ്രകാശ് ശങ്കർ, പി താഹിർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി വി എസ് സുധേഷ്, മുനിസിപ്പൽ എൻജിനിയർ ഇ പി ഷൈനി എന്നിവർ സംസാരിച്ചു. ഷൊർണൂർ ബസ് സ്റ്റാൻഡിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുക്കാൻ സംസ്ഥാന സർക്കാര്‍ ഒരു കോടി രൂപയാണ് വിനിയോഗിച്ചത്. ദിവസം 25,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കും. 1600 വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം പൈപ്പ് മാർഗവും ടാങ്കറിലും എത്തിക്കും. നേരത്തെ റെയിൽവേയുടെ ഒരേക്കറിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ റെയിൽവേ പിന്മാറിയതോടെ നഗരസഭയുടെ സ്ഥലത്ത് പ്ലാന്റ് നിർമിച്ചു. ശുദ്ധീകരിക്കുന്ന വെള്ളം അഴുക്കുചാലിലൂടെ ഒഴുക്കും. കൃഷിക്ക് ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം.








0 comments