ad
Deshabhimani

കരിമ്പയിൽ തിളയ്‌ക്കുന്നത്‌ സ്വാദും സ്‌നേഹവും

കരിമ്പയിലെ പാർവതി അമ്മ

കരിമ്പയിലെ പാർവതി അമ്മ

avatar
വി പ്രശോഭ്

Published on Sep 17, 2026, 01:09 AM | 1 min read

മണ്ണാർക്കാട്

ചോറ്, ഉപ്പേരി, പപ്പടം, കൂട്ടുകറി, അവിയൽ, അച്ചാർ, സാമ്പാർ, മോര്, രസം, മീൻകറി, മീൻ വറുത്തത്‌ എന്നിവ ഉൾപ്പെടുന്ന സ്വാദിഷ്‌ടമായ ഉ‍ൗണിന്‌ എത്ര രൂപയാകും ? 100 അല്ലെങ്കിൽ 150 രൂപ. എന്നാൽ പാലക്കാട്-– കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് കരിമ്പ എൽപി സ്കൂളിനോട് ചേർന്നുള്ള "കരിമ്പയിലെ അമ്മയുടെ ഊണി’ൽ വെറും 60 രൂപ മാത്രം. ഇവിടെ എല്ലാ കറികളും ചോറും വിറകടുപ്പിൽ തന്നെയാണ് ഉണ്ടാക്കുന്നത്. വീടിന്റെ ഉമ്മറത്തെ കോലായയിലെ മേശയിൽ വിളമ്പിവച്ച ചോറും കറികളും ആവശ്യത്തിന് എടുത്ത് കഴിക്കാം. പാർവതി അമ്മയുടെ നാടൻ ഊണ്‌ സമൂഹമാധ്യമത്തിലടക്കം ശ്രദ്ധ നേടി. കരിമ്പ പനയംപാടത്തെ തെക്കീട്ടിൽ പാർവതി അമ്മയുടെ(84) വീട്ടിൽ കുറഞ്ഞ വിലയ്‌ക്ക്‌ ലഭിക്കുക ഉച്ചയൂണ് മാത്രമല്ല; സ്നേഹവും കരുതലും കുറച്ച് ഉപദേശവുമാണ്. ഇവിടെ എത്തുന്നവർ മനസ്സും വയറും നിറഞ്ഞതാണ് പോകാറുള്ളത്. കഴിക്കാൻ എത്തിയവരുടെ വയറു നിറഞ്ഞു എന്ന് പാർവതി അമ്മ തന്നെ ഉറപ്പുവരുത്തും. വീണ്ടും കഴിക്കാൻ നിർബന്ധിക്കും. ദിവസേന കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്ന് ഉപദേശിക്കും. ഭക്ഷണം പാഴാക്കിയാൽ പാർവതി അമ്മ ദേഷ്യപ്പെടും. സാധനസാമഗ്രികൾക്ക് വില വർധിച്ചെങ്കിലും ലാഭം കുറച്ച് നല്ല ഭക്ഷണം നൽകുകയാണ് തന്റെ സംതൃപ്തിയെന്ന്‌ അമ്മ പറയുന്നു. പേരമക്കളും സഹായിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home