ad
Deshabhimani

സംഘാടക സമിതിയായി

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി പൊന്നാനിയിൽ

a

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായുള്ള സംഘാടക സമിതി യോഗം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 17, 2026, 01:19 AM | 1 min read

പൊന്നാനി

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ പൊന്നാനിയിൽ നടക്കും. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എളമരം കരീം തുടങ്ങിയവർ പങ്കെടുക്കും. ഒക്ടോബർ നാലിന്‌ കാൽലക്ഷംപേർ അണിനിരക്കുന്ന പ്രകടനം നടക്കും. പരിപാടി വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനംചെയ്തു.

പൊന്നാനി ഏരിയാ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. പ്രൊഫ. എം എം നാരായണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഖലീമുദ്ധീൻ, ടി എം സിദ്ധീഖ്, ജില്ലാ കമ്മിറ്റി അംഗം ഇ സിന്ധു, ഏരിയാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കാക്കനാത്ത്, എൻ കെ ഹുസൈൻ, പി ഇന്ദിര എന്നിവർ സംസാരിച്ചു. ‌ഭാരവാഹികൾ: പി നന്ദകുമാർ (ചെയർമാൻ), സി പി മുഹമ്മദ് കുഞ്ഞി (കൺവീനർ), ഇ സിന്ധു (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home