ക്രിസ്‌മസ് കാരളിനുനേരെ ആർഎസ്‌എസ് അക്രമം
‘നാട്ടുകാർ വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങൾ മരിച്ചേനെ’

പുതുശേരി
‘എല്ലാ വർഷത്തേയുംപോലെ കൂട്ടുകാരുമൊത്ത് ക്രിസ്തുമസ് പാപ്പയുടെ വേഷമിട്ടാണ് കാരളിന് ഇറങ്ങിയത്. മദ്യപിച്ചെത്തിയ സംഘം ഞങ്ങളെ തടഞ്ഞു. അതിൽ ഒരാൾ എന്നെയും കൂട്ടുകാരെയും മർദിച്ചു. ബാൻഡ് തല്ലിപ്പൊളിച്ചു. ഞങ്ങൾ എല്ലാവരും പേടിച്ച് നിലവിളിച്ചു. നാട്ടുകാർ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ മരിച്ചേനെ. ഓർക്കുമ്പോൾ ഇപ്പോഴും വിറയലാണ്’. കാരൾ സംഘത്തിലെ കുന്നേക്കാട് സ്വദേശിയായ ഒന്പതാം ക്ലാസുകാരൻ പറയുന്നു. വിദ്യാർഥികളാണെന്ന് നോക്കാതെയാണ് കാരൾ സംഘത്തെ സംഘപരിവാർ സംഘം ആക്രമിച്ചത്. ഒരിടവേളയ്ക്കുശേഷം പുതുശേരി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വിദ്വേഷ രാഷ്ട്രീയവും അക്രമവും അഴിച്ചുവിട്ട് ഭീകരാവസ്ഥ സൃഷ്ടിക്കുകയാണ് ബിജെപിയും ആർഎസ്എസും. 17ന് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട ഛത്തീസ്‌ഗഢ് ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭാഗേൽ സംഘപരിവാർ വിദ്വേഷ രാഷ്‌ട്രീയത്തിന്റെ ഇരയാണ്. അഞ്ചുദിവസത്തിനിടെയാണ് ഇൗ രണ്ട് സംഭവവും. ക്രിസ്മസ് കാരൾ സംഘത്തെ ആക്രമിച്ച കേസിൽ പിടിയിലായ അശ്വിൻരാജ് സജീവ ആർഎസ്എസ് പ്രവർത്തകനാണ്. പുതുശേരി പഞ്ചായത്തിലെ ബിജെപിയുടെ കനത്ത പരാജയം സംഘപരിവാറിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്.









0 comments