ad
Deshabhimani

മഴയെത്തും മുമ്പേ 
പാതയോര ശുചീകരണം

ശ്രീകൃഷ്ണപുരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന പാതയോര ശുചീകരണം
വെബ് ഡെസ്ക്

Published on May 11, 2026, 02:00 AM | 1 min read

ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവുംചേര്‍ന്ന് പാതയോര ശുചീകരണം നടത്തി. മഴയെത്തും മുമ്പേ കാമ്പയിന്റെ ഭാഗമായി നടന്ന മെഗാശുചീകരണം നിയുക്ത ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷൻ അധ്യക്ഷനായി. ശ്രീകൃഷ്ണപുരം സൊസൈറ്റിപ്പടി മുതൽ എസ്ബിഐ ജങ്ഷൻവരെയാണ് ശുചീകരിച്ചത്. വൈസ് പ്രസിഡന്റ് എം അരുണ, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ വി സി ഉണ്ണികൃഷ്ണൻ, സി സുജിത്, കെ കെ ലിനി, ജനപ്രതിനിധികളായ ലത സുരേഷ്, എ എൻ ദൃശ്യ, സി ഓമന, എൻ വിദ്യാലക്ഷ്മി, പി രജനി, മെഡിക്കൽ ഓഫീസർ ഡോ. എച്ച് സന്ധ്യ, എച്ച്ഐ പി രജനി, എം എൻ ഗോപാലകൃഷ്ണൻ, എം എസ് നാരായണൻ, സിഡിഎസ് ചെയർപേഴ്‌സൺ ടി സൗമ്യ എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home