നിറചുവപ്പിൻ നെഞ്ചകം

എ തുളസീദാസ്
Published on Dec 03, 2025, 12:01 AM | 1 min read
കൊല്ലങ്കോട്
രഥോത്സവത്തിനും റെഡിമെയ്ഡ് വസ്ത്രനിർമാണത്തിനും പേരുകേട്ട നാട്. കൊടുവായൂർ, പെരുവെമ്പ്, പുതുനഗരം, പട്ടഞ്ചേരി എന്നീ പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുന്നു. എന്നും ഇടതുപക്ഷത്തെ നെഞ്ചേറ്റിയ പ്രദേശം. കഴിഞ്ഞതവണ എൽഡിഎഫിലെ എം രാജനാണ് വിജയിച്ചത്. ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ നിരവധി വികസന– ക്ഷേമപ്രവർത്തനം നടപ്പാക്കി. കണ്ണങ്കോട് കുടിവെള്ളപദ്ധതി (24 ലക്ഷം) കൊടുവായൂർ ഒടുകംപാറ വാതകശ്മശാനം (83 ലക്ഷം) ആലുംചേരി കുളം നവീകരണം (30 ലക്ഷം) കൂമുളംകാട് റോഡ് നവീകരണം (20 ലക്ഷം) പൂളപ്പറമ്പ് റോഡ് ടാറിങ് (10 ലക്ഷം) കൊടുവായൂർ ബൈപാസ് റോഡ് നവീകരണം (20 ലക്ഷം) ഹൈമാസ്റ്റ് ലൈറ്റ് (30 ലക്ഷം) കൊടുവായൂർ ജിഎച്ച്എസ്‌എസ് ഓഡിറ്റോറിയം നവീകരണം (25 ലക്ഷം) കൊടുവായൂർ ജിഎച്ച് എസ്‌എസ് ശുചിമുറി നിർമാണം (20 ലക്ഷം) കൊടുവായൂർ ജിഎച്ച്എസ്എസ് ക്ലാസ് മുറികളുടെ നവീകരണം (30 ലക്ഷം) വനിതാ ഘടകപദ്ധതി പ്രകാരം വ്യവസായ യൂണിറ്റ് (25 ലക്ഷം) വികലാംഗ വൃദ്ധസദനത്തിൽ ജിംനേഷ്യം (15 ലക്ഷം) എന്നിവ പ്രധാന പദ്ധതികൾ. സിപിഐ എം കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗം, കൊടുവായൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പാലക്കാട് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ്, കണ്ണമ്പ്ര പാപ്കോസ് റൈസ് ഡയറക്ടർ എന്നീ ചുമതലകൾ വഹിക്കുന്ന എം സലീമാണ് എൽഡിഎഫ് സ്ഥാനാർഥി. കെ എം ഫെബിൻ (കോൺഗ്രസ്), ആർ ശ്രേയസ് (ബിജെപി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. ആകെ വോട്ടർമാർ: 81,601







0 comments