Deshabhimani

മാനവസ്‌നേഹത്തിന്‌ വീണ്ടും അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2026, 12:00 AM | 1 min read

പാലക്കാട്‌

പേരും നാടും അറിയാത്ത മനുഷ്യർക്ക്‌ കരുതലായി രക്തംദാനം ചെയ്‌ത ഡിവൈഎഫ്‌ഐയുടെ സാമൂഹ്യ ഇടപെടലിന്‌ വീണ്ടും പുരസ്‌കാരം. ജില്ലാ ആശുപത്രിയിൽ 2025–26 വർഷം ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത യുവജന സംഘടനയ്ക്കുള്ള പുരസ്കാരമാണ് ഡിവൈഎഫ്‌ഐ സ്വന്തമാക്കിയത്. വേനൽക്കാലത്ത് ജില്ലാ ആശുപത്രിയിൽ നേരിട്ട രക്തക്ഷാമം പരിഹരിക്കാൻ റിലേ രക്തദാനം സംഘടിപ്പിച്ചതും ജില്ലയിലെ 18 ബ്ലോക്കുകളിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചതുമുൾപ്പെടെ പരിഗണിച്ചാണ്‌ അവാർഡ്‌. 600 യൂണിറ്റിലധികം രക്തം ദാനംചെയ്യുന്നു. അവശ്യഘട്ടങ്ങളിൽ ജില്ലാ ആശുപത്രിയിലും രക്തം ദാനം ചെയ്യുന്നുണ്ട്. ലോക രക്തദാന സന്നദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ഗീതയിൽനിന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ, പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എം ആർഷോ, ജില്ലാ ട്രഷറർ എം എ ജിതിൻരാജ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ പി ദിനനാഥ്, കെ ഷൈജു, വൈസ് പ്രസിഡന്റ് കെ ശ്രീജിത്ത് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home