കേരളത്തിൽ സ്റ്റാർട്ട് അപ്പ് അനുകൂല പശ്ചാത്തലം: രജിത് രാമചന്ദ്രൻ

പാലക്കാട്: കേരളം സ്റ്റാർട്ട് അപ്പ് അനുകൂല പരിതസ്ഥിതിയിൽ എത്തിയെന്നു ഫെയർകോട് സിടിഒ രജിത് രാമചന്ദ്രൻ. മാർച്ച് ഒന്ന്, രണ്ട് തീയതികളിലായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ മവാസോയുടെ പ്രചരണ ഭാഗമായി പാലക്കട് ജില്ലയിലെ ചിറ്റൂർ ഗവവർമെന്റ് കോളേജിൽ നടത്തിയ പ്രീ ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായാണ് ഡിവൈഎഫ്ഐ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ നടത്തുന്നത്. തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, വികെസി ഗ്രൂപ്പ് സ്ഥാപകൻ വി കെ സി മമ്മദ് കോയ, കേരളത്തിൽ നിന്നുള്ള പ്രമുഖ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരായ ജോയ് സെബാസ്റ്റ്യൻ, റമീസ് അലി, വിമൽ ഗോവിന്ദ്, ദേവിക ചന്ദ്രശേഖരൻ, സജീഷ് കെ വി, അഫ്സൽ സാലു, ജിസ് ജോർജ്ജ്, രജിത് രാമചന്ദ്രൻ തുടങ്ങി നിരവധിപ്പേർ പരിപാടിയിൽ അതിഥികളായെത്തും.
ഫോർട്ട് കൊച്ചിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ആണ് ‘മവാസോ 2025’ എന്ന പേരിൽ സ്റ്റാർട്ടപ്പ് ഫെസ്റ്റിവിലിന് തുടക്കം കുറിക്കുന്നത്.









0 comments