പേവിഷബാധ ബോധവൽക്കരണം
സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി

പാലക്കാട്
പേവിഷബാധ പ്രതിരോധ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം പാലക്കാട്, വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്ന് സ്കൂളുകളിൽ പ്രത്യേക അസംബ്ലി നടത്തി. പിടിഎ യോഗത്തിൽ രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകും. പാലക്കാട് ബിഗ്‌ബസാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി ജില്ലാ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ലേഖ ഗോവിന്ദൻ അധ്യക്ഷയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഗീതു മരിയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷൻ ഓഫീസർ ആസിഫ് അലിയാർ പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ് സയന, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, അർഷദ് എന്നിവർ സംസാരിച്ചു.









0 comments