ad
Deshabhimani

പുൽപ്പൂരമന്ദം – പുത്തൻതറ റോഡ് തകർന്നു

കുഴൽമന്ദം പഞ്ചായത്തിലെ പുൽപ്പൂരമന്ദം -പുത്തൻതറ റോഡ്
വെബ് ഡെസ്ക്

Published on Aug 22, 2025, 12:18 AM | 1 min read

കുഴൽമന്ദം

പൂൽപ്പൂരമന്ദം– -പുത്തൻതറ റോഡ് പൂർണമായും തകർന്നു. പുത്തൻതറ, പൊന്നൻപ്ലാക്കൽ കോളനി എന്നീ പ്രദേശങ്ങളിലായി 150 കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. റോഡിൽ കുണ്ടും കുഴിയുമുള്ളതിനാൽ രാത്രിയിൽ നടന്നാലും അപകടമുണ്ടാകും. മരുതൂർ ശ്രീകൃഷ്ണക്ഷേത്രവും ഇവിടെയാണ്. നിരവധിതവണ കോൺഗ്രസ് നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയോട് പ്രദേശവാസികൾ പരിഹാരം ആവശ്യപ്പെട്ടെങ്കിലും നടപടി എടുത്തില്ല. ഒന്നാം വാർഡിലെ ബിജെപി പഞ്ചായത്തംഗം പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പഞ്ചായത്തിലെ മിക്ക റോഡുകളുടെയും സ്ഥിതിയും ഇതുതന്നെയാണ്‌.

കുഴൽമന്ദം പഞ്ചായത്ത് ഓഫീസ് മാർച്ച് ഇന്ന്

കുഴൽമന്ദം

കോൺഗ്രസ് -– ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനും പഞ്ചായത്തിന്റെ ദുർഭരണത്തിനുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളി രാവിലെ 10ന് മാർച്ച് നടത്തും. രാവിലെ 9. 30ന് കുളവൻമുക്കിൽനിന്ന്‌ പ്രകടനം ആരംഭിക്കും. പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. എൽഡിഎഫിന്റെ ജില്ലാ നേതാക്കൾ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home