ad
Deshabhimani

പിഎസ്‌സിയെ ദുർബലപ്പെടുത്തരുത്‌

കേരള പിഎസ്-സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം കെ രാധാകൃഷ്ണൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു

കേരള പിഎസ്-സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം കെ രാധാകൃഷ്ണൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 01:11 AM | 1 min read

പാലക്കാട്‌

റാങ്ക് പട്ടിക നീട്ടാനുള്ള ശുപാർശ നൽകി പിഎസ്‌സിയെയും ധവള പത്രം, ബജറ്റ് എന്നിവയിലെ നിർദേശങ്ങളിലൂടെ സിവിൽ സർവീസിനെയും ദുർബലപ്പെടുത്തുന്ന നടപടികളിൽനിന്ന്‌ സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്മേളനം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം സുരേഷ് ബാബു അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ കെ സെബാസ്റ്റ്യൻ, സെക്രട്ടറിയറ്റ് അംഗം പി അരുൺകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മനേഷ് എൻ കൃഷ്ണ സ്വാഗതവും ട്രഷറർ എൻ നിതീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം സുരേഷ് ബാബു(പ്രസിഡന്റ്‌), പി ടി രജനി(വൈസ് പ്രസിഡന്റ്‌), എ രമേഷ്(സെക്രട്ടറി), എ മമ്മിച്ചൻ(ജോയിന്റ്‌ സെക്രട്ടറി), എൻ നിതീഷ്(ട്രഷറർ), ധന്യ ബി ശ്രീധർ(വനിതാ കമ്മിറ്റി കൺവീനർ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home