ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി ഒരു പരീക്ഷകൂടി; വീഡിയോ ഗെയിം മാതൃകയിൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷയില്‍ മാറ്റംവരുത്തി മോട്ടോർ വാാഹനവകുപ്പ്. ലൈസന്‍സ് ലഭിക്കാന്‍ ഇനി ഒരു പരീക്ഷ കൂടി ജയിക്കണം. ലേണേഴ്സ് പരീക്ഷയ്ക്കും ഗ്രൗണ്ട് ടെസ്റ്റിനും ഇടയിൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ ഒന്നു മുതൽ പുതിയ പരിഷ്കാരം നിലവിൽ വരുമെന്നും മോട്ടോർ വാാഹനവകുപ്പിന്റെ സർക്കുലറിൽ പറയുന്നു.
അപകട സാധ്യതകൾ മുൻകൂട്ടി അറിയാനുള്ള കഴിവ് പരിശോധിക്കുന്ന വീഡിയോ ഗെയിം മാതൃകയിലുള്ള പരീക്ഷയാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസം കഴിഞ്ഞാകും ഈ പരീക്ഷ. 10 വീഡിയോകളുണ്ടാകും. അത് പ്ലേ ചെയ്യണം. ഡ്രൈവിംഗിനിടയിൽ അപകടം മുന്നിൽ വന്നാൽ അത് എങ്ങനെ ഒഴിവാക്കുമെന്നാണ് പരിശോധിക്കുന്നത്. ജയിക്കാൻ 60 ശതമാനം (കുറഞ്ഞത് 60 മാർക്ക്) നേടണം. ഇതിൽ പാസാകുന്നവരെ മാത്രമേ തുടർന്ന് ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുപ്പിക്കൂ.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഡ്രൈവിങ് സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ തീരുമാനമെന്നാണ് ഗതാഗത കമീഷന്‍ പറയുന്നത്.









0 comments