ad
Deshabhimani

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പരിക്കേറ്റ വയോധികൻ മരിച്ചു

malayattur

ദേവസി കുട്ടി

വെബ് ഡെസ്ക്

Published on Sep 14, 2026, 10:53 PM | 1 min read

കൊച്ചി : മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. മലയാറ്റൂർ സ്വദേശി ദേവസി കുട്ടി (87) ആണ് മരിച്ചത്. മകൻ ഡേവിസിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു.


തിങ്കളാഴ്ച പകൽ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. മദ്യപിച്ചെത്തിയ മകൻ ഭാര്യയെ ആക്രമിക്കുന്നത് കണ്ട് പിടിച്ചുമാറ്റാനെത്തിയതായിരുന്നു ദേവസി കുട്ടി. തുടർന്ന് പിടിവലിക്കിടെ മകൻ പിതാവിനെ തള്ളിയിടുകയായിരുന്നു. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിച്ചു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home