'പരസ്പരം ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ഉറപ്പുനല്‍കി'; റഷ്യ - ഉക്രയ്ൻ യുദ്ധത്തില്‍ അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ : റഷ്യയും ഉക്രയ്നും പരസ്പരം ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഡീസൽ വില വർധനവും ആഗോള ഇന്ധനവിതരണത്തിലെ ആശങ്കകളുമായി റഷ്യ - ഉക്രയ്ൻ യുദ്ധത്തെ ബന്ധിപ്പിച്ചായിരുന്നു ട്രംപിന്റെ പരാമർശം. 'റഷ്യയുടെ ഊർജസംവിധാനങ്ങൾക്കുനേരെ ആക്രമണം നടത്തില്ലെന്ന് ഉക്രയ്ൻ സമ്മതിച്ചു. റഷ്യയും അതേ ഉറപ്പ് നൽകിയിട്ടുണ്ട്. ലോകത്ത് ഡീസൽവില ഉയരാൻ കാരണവും റഷ്യ - യുക്രെയ്ൻ യുദ്ധമാണ്, അല്ലാതെ ഇറാൻ അല്ല', ട്രംപ് സോഷ്യൽമീഡിയയിൽ കുറിച്ചു.
റഷ്യൻ ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാൻ ഉക്രയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയോട് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇരുരാജ്യങ്ങളും സമ്മതമറിയിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.








0 comments