Deshabhimani

ഗ്യനേഷ്‌ കുമാറിനെ നീക്കണം; യുവജന രോഷമിരമ്പി

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Sep 30, 2026, 01:11 AM | 1 min read

പാലക്കാട്‌

ബിജെപിയുടെ ഏജന്റായി മാറിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പാലക്കാട്‌ ഹെഡ് പോസ്റ്റ്‌റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ രോഷമിരമ്പി. വിക്‌ടോറിയ കോളേജ്‌ പരിസരത്ത്‌ നിന്നും പകൽ പതിനൊന്നോടെ മാർച്ച്‌ തുടങ്ങി. ഹെഡ്‌പോസ്റ്റ്‌ ഓഫീസിന്‌ സമീപം ബാരിക്കേഡ്‌ സ്ഥാപിച്ചിരുന്നു. പ്രവർത്തകർ ബാരിക്കേഡിന്‌ അടുത്ത്‌ എത്തിയ ഉടനെ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകൾ ബാരിക്കേഡ്‌ മറികടക്കാൻ ശ്രമിച്ചു. ജില്ലാ നേതൃത്വം ഇടപെട്ട്‌ പ്രവർത്തകരെ അനുനയിപ്പിച്ചു. അഞ്ചുതവണയാണ്‌ ജലപീരങ്കി പ്രയോഗിച്ചത്‌. പ്രതിഷേധയോഗം കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എം ആർഷോ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി ഷഫീക്, എം രൺദീഷ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ പി ദിനനാഥ്, കെ ഷൈജു, എ എൻ നീരജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ ശ്രീരാജ്, എ മുഹമ്മദ് മുനീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് മുഹമ്മദ് നാസിം, അബ്ദുൾ മുത്തലിഫ്, സി രാകേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ ജയദേവൻ സ്വാഗതവും ജില്ലാ ട്രഷറർ എം എ ജിതിൻരാജ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home