ad
Deshabhimani

പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ചു

Protest against cooking gas price hike

പാചക വാതക വിലവർധനയ്ക്കെതിരെ ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധം

വെബ് ഡെസ്ക്

Published on May 09, 2026, 12:00 AM | 1 min read

പാലക്കാട്

പാചക വാതക വിലവർധനയ്‌ക്കെതിരെ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഹെഡ് പോസ്റ്റോഫീന്‌ മുന്നിൽ നടന്ന പ്രതിഷേധവും ധർണയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ പി എം ഷംസുദീൻ അധ്യക്ഷനായി. വി മനോജ്, എൻ സുകുമാരൻ, കെ ബാലകൃഷ്ണൻ, ഇ കെ വേണുഗോപാൽ, ജില്ലാ ട്രഷറർ എം ബഷീർ, എ പത്മനാഭൻ എന്നിവർ സംസാരിച്ചു. ​ ​

പാലക്കാട്‌

പാചക വാതക വിലവർധനക്കെതിരെ കാറ്ററിങ്‌ തൊഴിലാളികൾ പ്രതിഷേധിച്ചു. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട്‌ അഞ്ചുവിളക്കിൽ നിന്ന്‌ ആരംഭിച്ച മാർച്ച്‌ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. ധർണ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ എം ആർ റസാക്ക് ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി ജയകൃഷ്ണൻ അധ്യക്ഷനായി. കെഎച്ച്‌ആർഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിനാജ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ രക്ഷാധികാരി നടരാജൻ, ജില്ലാ ജനറൽ സെക്രട്ടറി കെ സി രാധാകൃഷ്ണൻ, ജില്ലാ ട്രഷറർ വെൽക്കം ജാവേദ്, കൃഷ്ണദാസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം അനന്തൻ, ജില്ലാ സെക്രട്ടറി കൃഷ്ണദാസ് തിരുവാഴിയോട്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജലജ ഗോകുലം, മേഖല പ്രസിഡന്റ്‌ ജയൻ ജ്യോതി, രാജേഷ് നക്ഷത്ര, മേഖലാ സെക്രട്ടറി സലാം വിസ്മയ, രാമദാസ് ഭഗവതി, മേഖലാ ട്രഷറർ വിനയ ഭഗവതി, അജീഷ് ലക്ഷ്മി, ജില്ല വർക്കിങ്‌ പ്രസിഡന്റ്‌ വേണുഗോപാൽ റൈറ്റ് ചോയ്സ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home