ad
Deshabhimani

പ്രിയദർശിനി പ്രതിസന്ധി

സ്വകാര്യ ബസുകൾ പണിമുടക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 07, 2026, 02:00 AM | 1 min read

പാലക്കാട്

സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രിയദർശിനി പദ്ധതിമൂലം പ്രതിസന്ധിയിലായ ജില്ലയിലെ സ്വകാര്യ ബസ്‌ ഉടമകൾ പണിമുടക്കിലേക്ക്‌. വെള്ളിയാഴ്ച കൊഴിഞ്ഞാമ്പാറ– പാറ– -പാലക്കാട്– -ഗോപാലപുരം റൂട്ടിലെ അമ്പതോളം സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇ‍ൗ റൂട്ടിൽ 10 മിനിറ്റ് ഇടവിട്ട്‌ കെഎസ്ആർടിസിയുടെ 25- ബസുകൾ സർവീസ് നടത്തുന്നുണ്ട്. രാവിലെ അഞ്ചുമുതൽ രാത്രി 10 വരെ നീളുന്ന ഈ സർവീസ് മൂലം സ്വകാര്യ ബസുകളുടെ വരുമാനം വൻതോതിൽ കുറഞ്ഞു. ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകാനോ കഴിയാത്ത സാഹചര്യമാണ്. സാമ്പത്തിക നഷ്ടം സഹിച്ചാണ് ഈ റൂട്ടിൽ ബസുകൾ ഓടുന്നത്. ഈ സാഹചര്യത്തിൽ സർവീസ് നിർത്തിവയ്‌ക്കാൻ ബസ് ഉടമകൾ നിർബന്ധിതരായിരിക്കുകയാണ്‌. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സൂചനാ സമരമെന്ന്‌ പിബിഒഎ ജില്ലാ പ്രസിഡന്റ് കെ സത്യൻ, സെക്രട്ടറി കെ സുധാകരൻ, ട്രഷറർ കെ ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home