Deshabhimani

ഡൽഹി പൊലീസിന്റെ ആക്രമണം; ജോൺ ബ്രിട്ടാസിന്റെ കത്ത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സുപ്രീംകോടതി

John Brittas attacked by Delhi Police
വെബ് ഡെസ്ക്

Published on Oct 15, 2026, 02:32 PM | 1 min read

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന സമരത്തിൽ ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും ക്രൂരമർദനത്തിനിരയായ ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സുപ്രീംകോടതി.


സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സ്വമേധയാ റിട്ട് ഹർജിയായി ഫയൽ ചെയ്തിരുന്നു. നൽകിയ കത്ത് കോടതി തന്നെ ഹർജിയാക്കിയെന്നും അത് കോടതി പരിശോധിക്കുമെന്നും ബ്രിട്ടാസിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉറപ്പുനൽകി.


കോടതിയുടെ ഇടപെടലിൽ ജോൺ ബ്രിട്ടാസ് കോടതിയിൽ നേരിട്ടെത്തി നന്ദി അറിയിച്ചു. നേരിട്ട കൊടിയ പീഡനം വിശദമാക്കി ഞായർ വൈകീട്ടാണ്‌ ചീഫ്‌ ജസ്റ്റിസിന്‌ ബ്രിട്ടാസ്‌ കത്തയച്ചത്‌. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷകസംഘം രൂപീകരിക്കണമെന്നും അതിൽ ഡൽഹി പൊലീസുമായോ സിആർപിഎഫുമായോ ബന്ധമുള്ള ഉദ്യോഗസ്ഥർ പാടില്ലെന്നും ആവശ്യപ്പെട്ടു.


കത്ത് റിട്ട്‌ ഹർജിയായി പരിഗണിച്ച്‌ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിയമം തന്നെ കേൾക്കുമെന്ന പ്രതീക്ഷ മാത്രമല്ലെന്നും അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ടവരെ സംരക്ഷിക്കാൻ കോടതി നടപടിയെടുക്കുമെന്നാണ്‌ കരുതുന്നതെന്നും ബ്രിട്ടാസ്‌ പറഞ്ഞു. ​


ഞായർ പകൽ എസ്‌എഫ്‌ഐ പ്രതിഷേധത്തിനിടെ കൊണാട്ട്‌ പ്ലേസിൽ മാധ്യമങ്ങളോട്‌ സംസാരിക്കവേയാണ്‌ പൊലീസും കേന്ദ്രസേനയും ബ്രിട്ടാസിനെ ബലമായി പിടിച്ചുകൊണ്ടുപോയത്‌. ബസിൽ മർദിച്ച്‌ അവശനാക്കി. എംപിയാണെന്നും വിടണമെന്നും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥൻ നിർദേശിച്ചതോടെ റോഡിൽ തള്ളി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home