Deshabhimani

ജെൻസി പ്രക്ഷോഭത്തിന് പിന്നാലെ അധികാരമേറ്റിട്ട് എട്ട് മാസം

ബാലെൻ ഷാ ആദ്യ വിദേശ സന്ദര്‍ശനത്തിന് ഇന്ത്യയിലേക്ക്

balen shah
വെബ് ഡെസ്ക്

Published on Oct 15, 2026, 02:52 PM | 1 min read

കാഠ്മണ്ഡു:നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം തന്റെ ആദ്യത്തെ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിന് ബാലേന്ദ്ര ഷാ ഇന്ത്യയിലേക്ക്. നവംബര്‍ ആദ്യം അദ്ദേഹം ഇന്ത്യ സന്ദർ‍ശിക്കുമെന്നാണ് നേപ്പാളി മാധ്യമ റിപ്പോര്‍ട് ചെയ്യുന്നത്. മുന്ന് ദിവസത്തെ സന്ദര്‍ശനമാവും.


കഴിഞ്ഞ മാ‍ർച്ച് മാസത്തിൽ അധികാരമേറ്റ ശേഷം ആദ്യത്തെ വിദേശ രാജ്യ സന്ദര്‍ശനമാണ്. ജെൻസി പ്രക്ഷോഭത്തോടെ ചരിത്രത്തിലെ വലിയ ജനാധിപത്യ മുന്നേറ്റത്തിലൂടെയാണ് ബാലെൻ ഷാ എന്ന് വിളിക്കപ്പെടുന്ന യുവ നേതാവ് രാജ്യത്തെ പ്രധാനമന്ത്രി പദത്തിലെത്തിയത്. നേപ്പാളിൽ പുതിയ പ്രധാനമന്ത്രിമാര്‍ അധികാരമേറ്റാൽ ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്കായിരുന്നു. എന്നാൽ അടുത്ത കാലത്ത് ഈ ക്രമമം മാറി. കെ പി ശർമ്മ ഒലി ഉൾപ്പെടയുള്ളവര്‍ ചൈനയെ പ്രഥമ സന്ദ‍ർശനത്തിനായി തെരഞ്ഞെടുത്തു. ഇതിൽ നിന്നുള്ള മാറ്റമാണ്.


ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച പനൗതിയിലെ നേപ്പാൾ പോലീസ് അക്കാദമി, ഭൈരഹവ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്, ദാർച്ചുല ജില്ലയിലെയും മഹാകലി നദിയിലെയും പാലങ്ങൾ എന്നിവയുടെ ഉദ്ഘാടനം സന്ദ‍ശനത്തിന്റെ ഭാഗമായി ലക്ഷ്യം വെക്കുന്നു. ദോധര ചന്ദാനി ചെക്ക് പോസ്റ്റ്, ലോവർ അരുൺ ജലവൈദ്യുത പദ്ധതി, സിലിഗുരി-ഝാപ്പ പെട്രോളിയം പൈപ്പ്‌ലൈൻ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും തറക്കല്ലിടാം.


തുടക്കത്തിൽ വിദേശ നയതന്ത്രജ്ഞരുമായി അകലം പാലിച്ചിരുന്ന ബാലെൻ ഷാ പിന്നീട് ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്‍തവയുമായി കൂടിക്കാഴ്ച നടത്തുകയും, സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ഇന്ത്യ, നേപ്പാൾ, ചൈന എന്നിവ ഉൾപ്പെടുന്ന കാലാവസ്ഥാ സഹകരണ സംവിധാനം മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home