ഗ്യാനേഷിനെ ഇങ്ങനെ സംരക്ഷിക്കാൻ വേണ്ടി മാത്രം മോദിക്ക് എന്താണ് ചെയ്തുകൊടുത്തത്: അഭിജിത് ദീപ്കെ

ന്യൂഡൽഹി: ജന്തർ മന്തർ പ്രക്ഷോഭത്തിൽസ് സമരക്കാരെ അടിച്ചമർത്തുന്ന കേന്ദ്രനിലപാടിനെതിരെ രൂക്ഷവിമർശനവുമായി സിജെപി നേതാവ് അഭിജിത് ദീപ്കെ. ഡൽഹിയിൽ നടന്ന സിജെപി നേതാക്കളുടെയും ഇടത് വിദ്യാർത്ഥി സംഘടനകളുടെയും സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭത്തിനെത്തുന്നവരെയെല്ലാം ശാരീരികമായി നേരിടാമെന്ന നിലപാടാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാണുന്നത്. ഗ്യാനേശിന് വേണ്ടി ഡൽഹി മുഴുവൻ കത്തിക്കാനും മോദി തയാറാണ്. അതിനും വേണ്ടി എന്ത് സഹായം ആണ് ഗ്യാനേഷ് മോദിക്ക് ചെയ്ത് കൊടുത്തത്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിച്ചതിലുള്ള പ്രത്യുപകാരമാണോ.
പിണറായി വിജയൻ ഉൾപ്പടെയുള്ള മുൻ മുഖ്യമന്ത്രിമാരെ ആക്രമിക്കുന്നു, വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്നു, പ്രതിഷേധിച്ചവരെ തിഹാർ ജയിലിൽ അടയ്ക്കുന്നു. ഇതൊക്കെ മോദി ഗ്യാനേശിന് വേണ്ടി ചെയ്യുന്നതാണ്. ഈ പ്രതിഷേധസ്വരങ്ങളെ മോദി ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളോട് പോലും ക്രൂരമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് ഐസ അഖിലേന്ത്യ പ്രസിഡന്റ് നേഹ ബോറ പറഞ്ഞു. സകല സീമകളും ലംഘിച്ചുള്ള ആക്രമണമാണ് സമാധാനമപരമായി നടക്കുന്ന ഒരു സമരത്തിനുനേരെ ഡൽഹി പൊലീസും കേന്ദ്രസേനകളും സ്വീകരിക്കുന്നതെന്നും നേഹ ബോറ പറഞ്ഞു.








0 comments