Deshabhimani

പാകിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നുവീണ് 27 വിദ്യാർഥികളും അധ്യാപികയും മരിച്ചു

Pakistan School Collapse

Image Credit : REUTERS

വെബ് ഡെസ്ക്

Published on Oct 15, 2026, 03:10 PM | 1 min read

പെഷവാർ : പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 27 വിദ്യാർഥികളും ഒരു അധ്യാപികയും മരിച്ചു. വ്യാഴാഴ്ച പകൽ ക്ലാസുകൾ നടക്കുന്നതിനിടെയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പെഷവാറിലെ ദിർ കോളനി മേഖലയിലുള്ള സ്വകാര്യ സ്കൂളിന്റെ മേൽക്കൂരയാണ് ഇടിഞ്ഞുവീണത്. നിരവധി വിദ്യാർഥികളും ജീവനക്കാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.


സ്കൂൾ കെട്ടിടത്തിന്റെ ബലക്ഷയവും നിർമാണത്തിലെ അപാകതകളുമാണ് അപകടത്തിന് കാരണമായത്. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ലെങ്കിലും രക്ഷാപ്രവർത്തകർ എല്ലാവരെയും പുറത്തെത്തിച്ചുവെന്നാണ് കരുതുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home