Deshabhimani

സതീശൻ സർക്കാരിന്റേത് ബിജെപിക്ക് വാതിൽ തുറന്നിടുന്ന നിലപാട്: എ വിജയരാഘവൻ

A Vijayaraghavan.jpg
വെബ് ഡെസ്ക്

Published on Oct 15, 2026, 03:54 PM | 1 min read

തിരുവനന്തപുരം: കേരളം പിടിക്കാൻ ബിജെപി നടത്തുന്ന എല്ലാ നിഗൂഢ ശ്രമങ്ങളുടെയും സഹായിയായി വി ഡി സതീശൻ സർക്കാർ മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കാസർകോട്ട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേരളത്തിൽ ഭൂരിപക്ഷം വരുന്ന ജനങ്ങളെ തങ്ങളുടെ വർഗീയ വർഗീയ ചിന്താഗതിക്കൊപ്പം കൊണ്ടുവരാൻ സാധിക്കുമോയെന്നാണ് ബിജെപി നോക്കുന്നത്. കോൺഗ്രസിനെ അധികാരത്തിലെത്തിച്ച വർഗീയ ശക്തികളുമായി സന്ധി ചെയ്ത് മാത്രമേ അവർക്ക് മുന്നോട്ട് പോവാൻ സാധിക്കൂ.


ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. സ്വന്തം മണ്ഡലത്തിൽ പോകുന്നതിനെക്കാൾ വിദേശത്തേക്ക് പറക്കുന്ന മന്ത്രിമാരാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home