Deshabhimani

മലപ്പുറത്ത് എംഎസ്എഫ് വീണുതുടങ്ങി; അൽശിഫയിൽ ആദ്യമായി എസ്എഫ്ഐ, ക്യാമ്പസുകൾ പിടിച്ചെടുത്ത് മുന്നേറ്റം

sfi flag
വെബ് ഡെസ്ക്

Published on Oct 15, 2026, 02:19 PM | 1 min read

മലപ്പുറം: കലിക്കറ്റ് സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് മുന്നേറ്റം. എംഎസ്‌എഫിന്റെയും യുഡിഎസ്എഫിന്റെയും ആധിപത്യം നിലനിന്ന ക്യാമ്പസുകളിൽ യൂണിയനുകൾ പിടിച്ചെടുത്തും തിരിച്ചുപിടിച്ചുമാണ്‌ എസ്എഫ്‌ഐയുടെ നേട്ടം. മലപ്പുറം അൽശിഫ കോളേജിൽ ചരിത്രത്തിലാദ്യമായി എസ്എഫ്ഐ യൂണിയൻ നേടി. മുത്തേടം ഫാത്തിമ കോളേജ്‌, പൊന്നാനി എംഇഎസ്‌ കോളേജ്‌, പുത്തനത്താണി സിപിഎ കോളേജ്‌ എന്നിവിടങ്ങളിലും യൂണിയൻ പിടിച്ചെടുത്തു.


മലപ്പുറം അൽശിഫ കോളേജിൽ ചരിത്രത്തിലാദ്യമായാണ് എസ്എഫ്ഐ യൂണിയൻ പിടിച്ചെടുക്കുന്നത്. ഇതുവരെ എസ്എഫ്ഐക്ക് സാന്നിധ്യമോ വിജയമോ നേടാനാകാത്ത കോട്ടയാണ് തകർന്നടിഞ്ഞത്. ഇവിടെ എംഎസ്എഫിനെ തകർത്തെറിഞ്ഞ് എസ്എഫ്ഐ കൊടിനാട്ടിയിരിക്കുകയാണ്. ഇതിനുപുറമെ, മുത്തേടം ഫാത്തിമ കോളേജും പൊന്നാനി എംഇഎസ്‌ കോളേജും എസ്എഫ്ഐ തിരിച്ചുപിടിച്ചു.


യുഡിഎസ്എഫ് ഭരിച്ചിരുന്ന പുത്തനത്താണി സിപിഎ കോളേജിൽ അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസ്എഫ്ഐ വിജയക്കൊടി പാറിച്ചിരിക്കുന്നത്. തുടർച്ചയായി യൂണിയൻ നിലനിർത്തിയിരുന്ന യുഡിഎസ്എഫിന്‌ ക്യാമ്പസിൽ ലഭിച്ച തിരിച്ചടിയായാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തപ്പെടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home