Deshabhimani

തുവരപ്പരിപ്പിനും കടലയ്ക്കും 20 രൂപവീതവും വെളുത്ത ഉഴുന്നിന്‌ 10 രൂപയും 
വൻപയറിന്‌ 14 രൂപയും വർധിച്ചു. സവാളവില 35ൽനിന്ന്‌ 50 രൂപയായും 
ചെറിയ ഉള്ളി 60ൽനിന്ന്‌ 100 രൂപയായും പാവയ്ക്ക 40ൽനിന്ന്‌ 60 രൂപയും അമര 
50ൽനിന്ന്‌ 70 രൂപയുമായും വില ഉയർന്നു

അടുക്കളയിലും
വിലക്കയറ്റച്ചൂട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 15, 2026, 01:35 AM | 1 min read

പാലക്കാട്‌

നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില കുതിച്ചുയർന്നതോടെ പൊറുതിമുട്ടി സാധാരണക്കാർ. നവരാത്രി അടുത്തതോടെ ധാന്യങ്ങൾക്കും പലവ്യഞ്ജനങ്ങൾക്കും വില വീണ്ടും കൂടിയിരിക്കുകയാണ്‌. തുവരപ്പരിപ്പിനും കടലയ്ക്കും 20 രൂപവീതവും വെളുത്ത ഉഴുന്നിന്‌ 10 രൂപയും വൻപയറിന്‌ 14 രൂപയുമാണ്‌ വർധിച്ചത്‌. ചെറുപയർ, ചായപ്പൊടി തുടങ്ങിയവയ്ക്കും അഞ്ചു രൂപമുതൽ വില കൂടി. സവാളവില 35ൽനിന്ന്‌ 50 രൂപയായി. ചെറിയ ഉള്ളി 60ൽനിന്ന്‌ 100 രൂപയായി. പാവയ്ക്ക 40ൽനിന്ന്‌ 60 രൂപയും അമര 50ൽനിന്ന്‌ 70 രൂപയുമായും വില ഉയർന്നു. നാരങ്ങ, ഇഞ്ചി, വെളുത്തുള്ളി, ഉണക്കമുളക്‌, മല്ലി എന്നിവയ്ക്കും വില കൂടി. ബിരിയാണി അരിയായ കൈമ കിലോയ്ക്ക്‌ 180 രൂപ മുതലാണ്‌ വില. പത്തുവർഷത്തിനിടെ ഇത്ര വലിയ വിലവ്യത്യാസം ആദ്യമാണെന്നാണ്‌ വ്യാപാരികൾ പറയുന്നത്‌. ഓണക്കാലത്താണ്‌ വില കുത്തനെ ഉയർന്നത്‌. കഴിഞ്ഞവർഷം ഓണക്കാലത്ത്‌ സപ്ലൈകോ, കൺസ്യൂമർഫെഡ്‌ എന്നിവ വഴി വിലക്കയറ്റം പിടിച്ചുനിർത്താൻ എൽഡിഎഫ്‌ സർക്കാർ ഇടപെട്ടിരുന്നു. യുഡിഎഫ്‌ സർക്കാർ അത്‌ ചെയ്‌തില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയും ഉയർന്നത്‌ ഹോട്ടൽ, കാറ്ററിങ്‌ മേഖലയ്ക്കും തിരിച്ചടിയായി. ചെലവുകൾ കൂടുമ്പോഴും ഭക്ഷണവില വർധിപ്പിച്ചാൽ കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയിലാണ്‌ ഉടമകൾ. അടുക്കളച്ചെലവുകൾ താങ്ങാനാകാതെ കുടുംബങ്ങൾ വലയുമ്പോൾ വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായ ഇടപെടലില്ലെന്ന പരാതിയും ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home