ad
Deshabhimani

രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റം 
അവസാനിപ്പിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2026, 12:00 AM | 1 min read

രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റം 
അവസാനിപ്പിക്കണം

പാലക്കാട്‌

മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി വാട്ടർ അതോറിറ്റിയിൽ നടത്തുന്ന രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റം അവസാനിപ്പിക്കണമെന്ന് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി എൻ മോഹനൻ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പ്രശോഭ് പ്രവർത്തന റിപ്പോർടും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എസ് വിനോദ് സംഘടന റിപ്പോർടും ജില്ലാ ട്രഷറര്‍ ബി മോഹൻദാസ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ലാവണ്യ, ജില്ലാ വൈസ് പ്രസിഡന്റ്‌ എ നന്ദകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ ജി ചന്ദ്രക്കലാധരൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സുനിത, വനിതാ കൺവീനർ വി ജി വിനീത എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി പ്രജീവ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഷജീർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home