ad
Deshabhimani

കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

മാട്ടുമന്ത ചോളോട് അങ്കണവാടിയിൽ 
പോളിയോ തുള്ളിമരുന്ന് നൽകുന്നു

മാട്ടുമന്ത ചോളോട് അങ്കണവാടിയിൽ 
പോളിയോ തുള്ളിമരുന്ന് നൽകുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:45 AM | 1 min read

പാലക്കാട്

ജില്ലയിൽ 1.60 ലക്ഷം കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി. 1850 പോളിയോ ബൂത്തുകൾ വഴി പരീശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരും വളന്റിയർമാരുമാണ്‌ മരുന്ന്‌ നൽകിയത്‌. അഞ്ച് വയസ് വരെയുള്ള കുഞ്ഞുങ്ങൾക്കാണ് മരുന്ന് നൽകിയത്. ജില്ലാ പരിപാടി പാലക്കാട്‌ വനിതാ–ശിശു ആശുപത്രിയിൽ രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ എൻ സരിത അധ്യക്ഷയായി. സ്ഥിരംസമിതി ചെയർപേഴ്സൺ എ കെ ഷീലാദേവി, പാലക്കാട് നഗരസഭാ സ്ഥിരം സമിതി ചെയർപേഴ്സൺ ടി എസ് മീനാക്ഷി, അഡീ. ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഡോ. കെ പി റീത്ത, കെ എൻ അജയ്, പി എ സന്തോഷ്‌കുമാർ, ഡോ. ടി വി റോഷ്, ഡോ. ബി റിയാസ്, ഡോ. എ വി അമുദ, ഡോ. ശ്രീജ വി ചന്ദ്രൻ, എം ഷാജിത, പി ഷൈല, എസ് സയന എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പാലക്കാട് സ്കൂൾ ഓഫ് നഴ്സിങ് വിദ്യാർഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home