പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

ഷക്കീർ
പാലക്കാട്
പണപ്പിരിവിനായി വീട്ടിലെത്തി പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മഞ്ചേരി ചെറുകുളം സ്വദേശി ഷക്കീറാ(33)ണ് അറസ്റ്റിലായത്. കല്ലടിക്കോട് കരിമ്പ അനാഥ മന്ദിരത്തിലെ പിആർഒയാണ്. പിരായിരി പള്ളിക്കുളം കമ്പയിൽ അനാഥാലയത്തിലേക്ക് തുക കണ്ടെത്തുന്നതിന് വീടുകളിൽ പിരിവിനെത്തിയ ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. വീട്ടിൽ മുതിർന്നവർ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി കുട്ടിയുടെ പേരുവിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് പിന്നാലെ ചെന്നായിരുന്നു അക്രമം. പെൺകുട്ടി നിലവിളിച്ചതോടെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പരിസരവാസികൾ ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ചൊവ്വ രാവിലെ 11നാണ് സംഭവം. നോർത്ത് പൊലീസ് പ്രതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.











0 comments