ad
Deshabhimani

"കരുതലിന്റെ ഒരു ദശാബ്ദം' കുടുംബയോഗവുമായി പികെഎസ്‌

പികെഎസ്‌ ജില്ലാ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എസ്‌ അജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 25, 2026, 02:00 AM | 1 min read

പാലക്കാട്‌

പട്ടിക വിഭാഗങ്ങളുടെ ക്ഷേമവും പുരോഗതിയും സാർഥകമാക്കിയ എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണത്തിനായി പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌) രംഗത്തിറങ്ങും. പട്ടികജാതി വിഭാഗങ്ങളുടെ ജീവിത പുരോഗതിയിലും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലും താങ്ങും തണലുമായി നിന്ന‍, ഉന്നതികളുടെ വികസനത്തിന്‌ കോടികൾ ചെലവഴിച്ച സർക്കാരിന്‌ കരുത്തുപകരാനും വീണ്ടും അധികാരത്തിലെത്തിക്കാനും ‘കരുതലിന്റെ ഒരു ദശാബ്ദം കരുത്തായ് ഇടതുപക്ഷം’ എന്ന മുദ്രാവാക്യവുമായാണ്‌ പികെഎസ്‌ 4,500 ഉന്നതികളിൽ ഗൃഹസന്ദർശനവും കുടുംബയോഗവും നടത്തുക. പികെഎസ്‌ ജില്ലാ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ്‌ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം വി ഉഷ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി വി പൊന്നുക്കുട്ടൻ, കെ രാജൻ, പി വാസു, ബി സി അയ്യപ്പൻ, ശ്രീനിവാസൻ, രാധ പഴണിമല എന്നിവർ സംസാരിച്ചു. നിലവിലെ ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്‌ ഒ വി സ്വാമിനാഥനെ ജില്ലാ സെക്രട്ടറിയായി കൺവൻഷൻ തെരഞ്ഞെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home