ad
Deshabhimani

മാതൃകയായി കുമ്പളംചോല

കാലങ്ങളായി പാറമട, ഇന്ന്​ കാട്​

Paramada for ages, now forest
avatar
വി പ്രശോഭ്

Published on Jul 28, 2025, 12:00 AM | 1 min read

മണ്ണാർക്കാട്

കുടിക്കാൻ ഒരുതുള്ളി വെള്ളമില്ല, രൂക്ഷമായ വരൾച്ച, ചുറ്റും പാറമട... ഒരുകാലത്ത്​ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പളംചോലയുടെ അവസ്ഥയിതായിരുന്നു. എന്നാലിന്ന്​ നിറയെ മരങ്ങളുള്ള കുഞ്ഞ്​ കാടാണിത്​. കുടിവെള്ളക്ഷാമവും വരൾച്ചയുമെല്ലാം ഇവർക്കിന്ന്​ പഴങ്കഥയാണ്​. 1961ൽ ആരംഭിച്ച കാഞ്ഞിരപ്പുഴ അണക്കെട്ട്​ നിർമാണവുമായി ബന്ധപ്പെട്ട്​ പ്രദേശത്തുണ്ടായിരുന്ന വലിയൊരു കുന്നിനെ ഇടിച്ചുനിരത്തിയിരുന്നു. ഇതോടെ ഇവിടെ വലിയൊരു പാറമടയായി. പ്രദേശത്ത്​ കനത്ത വരൾച്ചയനുഭവപ്പെടാൻ തുടങ്ങി. ചൂടും കൂടി. 2021ലാണ്​ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇവിടെ കാടൊരുക്കാൻ തീരുമാനിച്ചത്​. തുടർന്ന്​ ജലസേചനവകുപ്പിന്റെ അഞ്ചേക്കറിൽ 300 മുളംതൈ നട്ടു. പനയും മാവും പ്ലാവുമെല്ലാം വച്ചുപിടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇവ പരിപാലിച്ചു. മഴവെള്ളം സംഭരിക്കാനായി ബണ്ടുകൾ നിർമിച്ചു. ബണ്ടിലെ വെള്ളം ഉപയോഗിച്ച് വേനൽക്കാലത്ത്​ പച്ചക്കറികൃഷി നടത്തി. പദ്ധതി വിജയമായതോടെ പ്രദേശത്തെ കിണറുകളിൽ ജലനിരപ്പ് ഉയർന്നു. ചൂട് കുറഞ്ഞു. വിവിധതരം കിളികളും മറ്റും പ്രദേശത്ത് താമസമാക്കി. പാറമടയായിരുന്ന പ്രദേശം കാടായത് കാണാനും പഠിക്കാനും നിരവധി പേർ എത്തുന്നുണ്ടെന്ന്​ പഞ്ചായത്ത് അംഗം എൻ പ്രതീഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home