Deshabhimani

പാഞ്ചജന്യം ചലച്ചിത്രമേള 30ന്‌ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 21, 2026, 12:00 AM | 1 min read

പാലക്കാട്‌

പാഞ്ചജന്യം അന്താരാഷ്‌ട്ര ചലച്ചിത്രമേള 30 മുതൽ ഫെബ്രുവരി അഞ്ചുവരെ ചിറ്റൂർ കൈരളി, ശ്രീ തീയേറ്ററുകളിൽ നടക്കും. 30ന്‌ വൈകിട്ട്‌ നാലിന്‌ തപ്പട്ട വാദ്യകലാകാരൻ പറൈ വേലു ആശാൻ ഉദ്‌ഘാടനം ചെയ്യും. സംഗീതം, പ്രതിരോധവും കലാപവും എന്ന പ്രമേയം മുൻനിർത്തിയാണ്‌ ചലച്ചിത്രമേള. സമകാലിക മലയാള സിനിമ, ഇന്ത്യൻ സിനിമ, ലോക സിനിമ, ഹോമേജ്‌, കുട്ടികളുടെ സിനിമ, പലസ്‌തീൻ പാക്കേജ്‌ എന്നിങ്ങനെ 52 സിനിമ, 22 ഷോർട്‌ ഫിലിം, 20 ഡോക്യുമെന്ററി, ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായുള്ള 50 സംഗീത വീഡിയോ എന്നിവ പ്രദർശിപ്പിക്കും. ഗായകൻ സുബ്ബയ്യയുടെ ജീവിതകഥ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി "ദളിത്‌ സുബ്ബയ്യ: വേയ്‌സസ്‌ ഓഫ്‌ ദി റിബൽസ്‌' ആണ്‌ ഉദ്‌ഘാടന ചിത്രം. ദിവസവും വൈകിട്ട്‌ "പാട്ടും പറച്ചിലും' പരിപാടി നടക്കും. PANCHAJANYAM.ORG/TICKETS വെബ്‌സൈറ്റിലും നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾക്ക്‌ രജിസ്‌ട്രേഷൻ ഫീസിൽ ഇളവുണ്ട്‌. കൺവീനർ സി രൂപേഷ്‌, സി എസ്‌ ശ്രീവത്സൻ, ബിനു അറക്കൽ, കെ ആർ ഇന്ദു, ശ്വേത ശ്രീവത്സൻ, ബ്രിജേഷ്‌ തോംസൺ, പി എം ബിജു, പി പ്രശാന്ത്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home