ad
Deshabhimani

പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ പ്രവർത്തനം നിലച്ചു

6 ലക്ഷം കിടപ്പുരോഗികൾക്ക്‌ പരിചരണം മുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വി കെ രഘുപ്രസാദ്‌

Published on Jul 23, 2026, 12:26 AM | 1 min read

പാലക്കാട്‌

ഗ്രാമപ്രദേശങ്ങളിലെ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ പ്രവർത്തനങ്ങൾ നിലച്ചതോടെ പഞ്ചായത്ത്‌ – നഗരസഭകളിലായി ആറ്‌ ലക്ഷം കിടപ്പുരോഗികൾക്ക്‌ സാന്ത്വന പരിചരണം മുടങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ്‌ മാർഗനിർദേശങ്ങൾ ഇറക്കാൻ വൈകിയതും പ്ലാൻ ഫണ്ട്‌ വെട്ടിക്കുറച്ചതും ഇതിന്‌ കാരണമായി. പദ്ധതിയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന നഴ്‌സുമാരുൾപ്പടെയുള്ളവരുടെ ശമ്പളം മുടങ്ങിയിട്ട്‌ മാസങ്ങളായി. മുൻകാലങ്ങളിൽ ഏപ്രിൽ, മെയ്‌ മാസങ്ങളിൽതന്നെ തദ്ദേശ വകുപ്പ്‌ മാർഗനിർദേശം പുറത്തിറക്കി സ്‌പിൽ ഓവർ പദ്ധതികളും പുതിയ പദ്ധതികളും ചേർത്ത്‌ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തിരുന്നു. ഇത്തവണ അധികാരത്തിൽവന്ന യുഡിഎഫ്‌ സർക്കാർ ബജറ്റ്‌ അവതരിപ്പിച്ച്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രോജക്ട്‌ മാർഗനിർദേശങ്ങൾ ഇറക്കിയില്ല. ജൂൺ 30ന്‌ പുതിയ വർഷത്തെ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ പ്രവർത്തനങ്ങൾ തുടങ്ങുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്‌. ഇത്‌ പിന്നീട്‌ ജൂലൈ 30ലേക്ക്‌ നീട്ടി. കഴിഞ്ഞ ദിവസമാണ്‌ പദ്ധതി നടപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത സുലൈഖ പോർട്ടലിൽ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചത്‌. എന്നാൽ പദ്ധതിക്കുവേണ്ട ആദ്യഗഡു ഇനിയും സർക്കാർ കൈമാറിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്‌ നിർവഹണ ഉദ്യോഗസ്ഥൻ. നഴ്‌സ്‌, സഹായി, വാഹനത്തിന്റെ ഡ്രൈവർ എന്നിങ്ങനെയാണ്‌ ജീവനക്കാർ. പരിശീലനം ലഭിച്ച നഴ്സുമാർ രോഗികളുടെ വീട്ടിലെത്തിയാണ്‌ പരിചരണം നടത്തുന്നത്‌. മരുന്നുകൾ, ഡ്രസ്സിങ് സാമഗ്രികൾ എന്നിവയും പദ്ധതിയുടെ ഭാഗമായി വീടുകളിൽ എത്തിക്കാറുണ്ട്‌. എയർ ബെഡ്, വാട്ടർ ബെഡ്, വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങളും നൽകും. ജില്ലയിലെ ഒരു പഞ്ചായത്തിൽ കുറഞ്ഞത്‌ 50 കുടുംബങ്ങൾവരെ പദ്ധതിയുടെ ഗുണഭോക്താക്കളാണ്‌. പ്രോജക്ട്‌ തയ്യാറാക്കിയാൽതന്നെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട്‌ വെട്ടിക്കുറച്ചത്‌ പദ്ധതിയെ ബാധിക്കും. തനത്‌ ഫണ്ട്‌ ഉപയോഗിക്കാമെങ്കിലും മിക്ക തദ്ദേശ സ്ഥാപനങ്ങൾക്കും ഇതിനുള്ള വരുമാനമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home