ad
Deshabhimani

ഇടപെടാതെ സർക്കാർ

നെല്ല്‌ സംഭരണവില 
വിതരണം അവതാളത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പ്രത്യേക ലേഖകൻ

Published on Jul 15, 2026, 12:26 AM | 1 min read

പാലക്കാട്‌

നെല്ല്‌ സംഭരണവും വില വിതരണവും അവതാളത്തിലായിട്ടും ഇടപെടാതെ സംസ്ഥാന സർക്കാർ. മെയ്‌ 22ന്‌ ശേഷമുള്ള പിആർഎസുകൾക്ക്‌ ഇനിയും പണം നൽകിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ 90 കോടി സപ്ലൈകോയ്‌ക്ക്‌ കൈമാറിയിട്ടും കർഷകർക്ക്‌ നൽകാൻ സംസ്ഥാനം തയ്യാറായിട്ടില്ല. രണ്ടാംവിളയിൽ 359 കോടി വിതരണം ചെയ്യാനുണ്ട്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്നതോടെ നെല്ലിന്റെ വില വിതരണത്തിനുള്ള ചുമതല സഹകരണ സംഘങ്ങളിൽനിന്ന്‌ മാറ്റി പഴയപടി എസ്‌ബിഐ, കനറാ ബാങ്കുകൾക്ക്‌ നൽകി. എന്നാൽ ഇ‍ൗ ബാങ്കുകൾ വില വിതരണം നിർത്തി. കഴിഞ്ഞ ആഴ്‌ചയിലെ മന്ത്രിസഭായോഗത്തിലും തീരുമാനമായില്ല. ബാങ്കുകളുടെ കൺസോഷ്യത്തിന്റെ പരിധി കഴിഞ്ഞതിനാലാണ്‌ പ്രതിസന്ധി രൂപപ്പെട്ടത്‌. എന്നാലിത്‌ കഴിഞ്ഞ ദിവസം സപ്ലൈകോ പുതുക്കി 1600 കോടിയാക്കി ഉയർത്തി. കർഷകർക്ക്‌ പണം നൽകാനുള്ള സാങ്കേതിക തടസ്സം നീങ്ങിയിട്ടില്ല. രണ്ടുദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നാണ്‌ സപ്ലൈകോ അധികൃതർ പറയുന്നത്‌. രാഷ്ട്രീയ പ്രേരിതമായി സപ്ലൈകോ, പാഡി മാർക്കറ്റിങ്‌, കൃഷി ഉദ്യോഗസ്ഥരെയാകെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതും സംഭരണ നടപടികൾ അവതാളത്തിലാക്കി. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലല്ല, ജീവനക്കാരുടെ രാഷ്ട്രീയം നോക്കി സ്ഥലം മാറ്റുന്നതിലാണ് സർക്കാരിന്റെ മുൻഗണനയെന്ന് കർഷകസംഘടനകൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home