ad
Deshabhimani

പീലിങ്‌ തൊഴിലാളികൾക്ക്‌ 
മിനിമംകൂലി നൽകണം

peeling

മത്സ്യസംസ്‌കരണ വിപണന തൊഴിലാളി യൂണിയൻ ചേർത്തല ഏരിയ സമ്മേളനം സിഐടിയു ഏരിയ പ്രസിഡന്റ്‌ വി എ പരമേശ്വരൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 15, 2026, 01:11 AM | 1 min read

ചേർത്തല

പിലിങ്‌ തൊഴിലാളികൾക്ക് മിനിമംകൂലി ഉടൻ നടപ്പാക്കണമെന്നും സർക്കാർ അംഗീകരിച്ച ആനുകൂല്യങ്ങൾ നൽകണമെന്നും മത്സ്യസംസ്‌കരണ വിപണന തൊഴിലാളി യൂണിയൻ(സിഐടിയു) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ(വി എസ് നഗർ) ചേർന്ന പ്രതിനിധി സമ്മേളനം സിഐടിയു ഏരിയ പ്രസിഡന്റ്‌ വി എ പരമേശ്വരൻ ഉദ്‌ഘാടനംചെയ്‌തു. ​ യൂണിയൻ ഏരിയ പ്രസിഡന്റ്‌ ടി എൻ നരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ശുകൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി പി എം പ്രമോദ്‌ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. വിജീഷ് അയ്യങ്കേരി, പി കെ ബിജു, കെ കെ രതീശൻ, അപർണ അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി എൻ നരേന്ദ്രൻ(പ്രസിഡന്റ്‌), പി കെ ബിജു, കുൽസുമ്മ, ഷീല, സജേഷ് ഭാസ്‌കരൻ(വൈസ്‌ പ്രസിഡന്റുമാർ), പി എം പ്രമോദ്‌(ജനറൽ സെക്രട്ടറി), അപർണ അനിൽകുമാർ, മിനി ഉദയൻ, അഫ്സൽ പുല്ലാറ്റ്, പി സോമൻ(സെക്രട്ടറിമാർ), കെ കെ രതീഷ്‌(ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home