ad
Deshabhimani

വായിക്കാം... പഠിക്കാം... ഒത്തുചേരാം...

ക്ലാപ്പന ഇ എം എസ്  സാംസ്കാരികവേദി ഗ്രന്ഥശാലയിൽ  വനിതകൾ  വിളക്കുതെളിച്ച് കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്നു
വെബ് ഡെസ്ക്

Published on Jul 15, 2026, 01:06 AM | 1 min read

സുരേഷ് വെട്ടുകാട്

കരുനാഗപ്പള്ളി വീട്ടമ്മമാരും വിദ്യാർഥിനികളും തൊഴിലാളികളും ഉൾപ്പെടുന്ന സ്ത്രീകളുടെ വലിയ സംഘം. അവർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വായനയും സാംസ്‌കാരിക പ്രവർത്തനങ്ങളും കലാപരിപാടികളുമായി പുതിയ മാതൃക തീർക്കുന്നു. "സ്ത്രീ...അക്ഷരം, സമത്വം, ശാക്തീകരണം’ എന്ന സന്ദേശമുയർത്തി ക്ലാപ്പന ഇ എം എസ് സാംസ്കാരികവേദി ഗ്രന്ഥശാലയിലാണ് വേറിട്ട കൂട്ടായ്മ ഒരുങ്ങുന്നത്. ഗ്രന്ഥശാല പ്രവർത്തിക്കുന്ന പരിധിയിലെ 100 സ്ത്രീകളെ പത്ത് ക്ലസ്റ്ററുകളായി തിരിച്ച് വായനയും കലാസാംസ്‌കാരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം. പത്ത് ക്ലസ്റ്ററുകൾക്കും ചുമതലക്കാരുണ്ടാകും. ഇവർ എല്ലാ ആഴ്ചയും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. പാട്ട്, നൃത്തം, ചിത്രരചന, എഴുത്ത് തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിക്കുന്നവർക്ക്‌ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാം. കൂട്ടായ്മയിൽ അംഗമായ സ്ത്രീകളുടെ പുസ്തക പ്രകാശനം, സാംസ്കാരിക കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ, മെഡിക്കൽ ക്യാമ്പുകൾ, നാട്ടറിവുകളുടെ ശേഖരണം തുടങ്ങിയവയും ഇ‍ൗ അക്ഷരക്കൂട്ടായ്മ ലക്ഷ്യംവയ്ക്കുന്നു. കൂട്ടായ്മ കൽവിളക്കിൽ അക്ഷരദീപം കൊളുത്തി വനിതകളും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാറും ചേർന്ന് ഉദ്‌ഘാടനംചെയ്‌തു. ആദ്യ കൂട്ടായ്മയിൽ എഴുത്തുകാരി യമുന ഹരീഷ് വനിതകളോട് സംവദിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ആർ മോഹനൻ പദ്ധതി വിശദീകരിച്ചു. ബിനു, രജിത, തീർഥ അനിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home