ad
Deshabhimani

ലയൺസ്‌ ഭാരവാഹികൾ ചുമതലയേറ്റു

Lions

ലയൺസ് ക്ലബ് ഓഫ് മാന്നാർ റോയലിന്റെ സേവന പ്രവർത്തനം ലയൺസ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ജി വേണുകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 15, 2026, 01:06 AM | 1 min read

മാന്നാർ

ലയൺസ് ക്ലബ് ഓഫ് മാന്നാർ റോയൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാഴ്ച പരിമിതർക്ക്‌ ‘നയനം സഹസ്രം', കൃത്രിമ കാലുകൾ നൽകൽ, ഗർഭാശയ കാൻസർ തടയുന്നതിന്‌ സൗജന്യ വാക്സിനേഷൻ, ബേസിക് ലൈഫ് സേവിങ് പരിശീലന കളരി തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഭാരവാഹികളുടെ ചുമതലയേൽക്കൽ മഹാരാജ പാലസ് കൺവൻഷൻ സെന്ററിൽ ലയൺസ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ജി വേണുകുമാർ ഉദ്ഘാടനംചെയ്തു. ഭിന്നശേഷി കുട്ടികളുടെ ലയൺ ലില്ലി സ്കൂളിന്‌ ഒരുലക്ഷം രൂപ, സിപി ചെയർ, നിർധന വിദ്യാർഥിനിയുടെ തുടർവിദ്യാഭ്യാസത്തിന്‌ ആദ്യഗഡു, കരൾ രോഗിക്ക്‌ ധനസഹായം എന്നിവ വിതരണംചെയ്‌തു. ഡോ. ദിലീപ് കുമാർ, ഡോ. മധു പൗലോസ്, ഡോ. അനിൽകുമാർ, ഡോ. ജെയിംസ് പോൾ, ഡോ. അലക്സ് പോൾ, ഡോ. ഹരികൃഷ്ണൻ, ഡോ. ശ്രീരാജ് എന്നിവരെ ആദരിച്ചു. വാർത്താസമ്മേളനത്തിൽ ഡോ. ദിലീപ്കുമാർ (പ്രസിഡന്റ്‌), ഡോ. പ്രകാശ് കൈമൾ (സെക്രട്ടറി), ഇന്ദു ശേഖരൻ (ട്രഷറർ), വിജയകുമാർ (അഡ്മിനിസ്ട്രേറ്റർ), എ കെ മോഹനൻ (വൈസ് പ്രസിഡന്റ്‌), റീജണൽ ചെയർമാൻ ബെന്നി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home