തദ്ദേശവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം
ജീവനക്കാരുടെ പ്രക്ഷോഭം തുടരുന്നു

കൊല്ലം
തദ്ദേശ വകുപ്പിൽ കൊല്ലം ജോയിന്റ് ഡയറക്ടർ ഓഫീസിലെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ, കെജിഒഎ സംഘടനകൾചേർന്ന് നടത്തുന്ന പ്രക്ഷോഭം രണ്ടാംദിവസവും തുടർന്നു. ഭിന്നശേഷിക്കാരനെ ഉൾപ്പെടെ അന്യായമായി സ്ഥലംമാറ്റിയ ഉത്തരവുകളെല്ലാം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. രണ്ടാം ദിവസം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി ആർ അജു ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ആർ രമ്യ മോഹൻ, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി ഫിലിപ്പ് വർഗീസ്, യൂണിയൻ ജില്ലാ ട്രഷറർ ആർ രതീഷ് കുമാർ, ജോയിന്റ് സെക്രട്ടറി എസ് ദീപ, സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, സി രാജേഷ് എന്നിവർ സംസാരിച്ചു.











0 comments