Deshabhimani

557 കോടിയുടെ നിക്ഷേപവുമായി 
ഒറ്റപ്പാലം അർബൻ ബാങ്ക്

ഒറ്റപ്പാലം കോ–-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക ജനറൽ ബോഡിയിൽ ബാങ്ക് ചെയർമാൻ യു  രാജഗോപാൽ സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Aug 17, 2025, 01:00 AM | 1 min read


ഒറ്റപ്പാലം

ഒറ്റപ്പാലം കോ-–ഓപ്പറേറ്റീവ് അർബൻ ബാങ്ക് അംഗങ്ങൾക്ക്‌ സാമ്പത്തികവർഷത്തെ ലാഭത്തിൽനിന്ന്‌ പത്ത്‌ ശതമാനം വിഹിതം നൽകാൻ 88–ാമത്‌ വാർഷിക ജനറൽ ബോഡി തീരുമാനിച്ചു. നിലവിൽ ബാങ്കിന്‌ 557 കോടി രൂപയുടെ നിക്ഷേപവും 295 കോടി രൂപ വായ്‌പയും 1000 കോടി ബിസിനസുമുണ്ട്‌. യോഗത്തിൽ ചെയർമാൻ യു രാജഗോപാൽ അധ്യക്ഷനായി. കരട് ബജറ്റും അവതരിപ്പിച്ചു. ജനറൽ മാനേജർ ഇൻ ചാർജ് എസ് സഞ്ജീവ്, മാനേജിങ്‌ ഡയറക്ടർ ഡോ.എം രാമനുണ്ണി, വൈസ് ചെയർമാൻ കെ എൻ ശിവദാസൻ, ബാങ്ക് പ്രൊഫഷണൽ ഡയറക്ടർ എം വിജയൻ, ഡയറക്ടർമാരായ കെ സുനിത, കെ പി സുധീർ, എ അബ്ദുൾ നിഷാജ്, ടി സുനിൽ, സജില ആർ സിങ്‌, സി ഗിരിജ, സി ആർ ലാസ്യ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home