മികവിന്റെ കേന്ദ്രമായി ഒറ്റപ്പാലം ബധിര വിദ്യാലയം

ഒറ്റപ്പാലം
മികവിന്റെ കേന്ദ്രമായി ഒറ്റപ്പാലം സർക്കാർ ബധിര വിദ്യാലയം. പദ്ധതി പൂർത്തീകരണം 22ന് രാവിലെ പത്തിന് കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് 25 ലക്ഷം രൂപ ചെലവാക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്. സ്‌കൂൾ കവാടം, ക്ലാസ് മുറികൾ, മതിൽ, കംപ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവയാണ് പദ്ധതിയിൽ നവീകരിച്ചത്. സ്‌പീച്ച് ലാബ്, ഓഡിയോളജി റൂം, സയൻസ് ലാബ്, സയൻസ് പാർക്ക് എന്നിവയും നിർമിച്ചു. കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിന് ലോങ് ജമ്പ് പിറ്റ്, ഫാഷൻ ഡിസൈനിങ് പരിശീലനത്തിന് തനിമ പ്രൊഡക്ഷൻ യൂണിറ്റ് എന്നിവയും സ്‌കൂളിലുണ്ട്. കെ പ്രേംകുമാർ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ കെ ജാനകീദേവി, കൗൺസിലർ എം മണികണ്ഠൻ, പ്രധാനാധ്യാപിക എം എൽ മിനികുമാരി, എംപിടിഎ പ്രസിഡന്റ് കെ പി ഫെമീന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments