ad
Deshabhimani

പുഴയോര പാർക്ക്‌

ഭൂമി കൈമാറി 
ഒറ്റപ്പാലം നഗരസഭ

ഒറ്റപ്പാലം കിഴക്കേത്തോടിന് സമീപം പുഴയോര പാർക്കിനായി കണ്ടെത്തിയ സ്ഥലം
വെബ് ഡെസ്ക്

Published on Oct 31, 2025, 02:00 AM | 1 min read

ഒറ്റപ്പാലം

കിഴക്കേത്തോടിന് സമീപം നിർമിക്കുന്ന പുഴയോര പാർക്കിനായി ഭൂമി ഡിടിപിസിക്ക്‌ കൈമാറി. ഒരു കോടി രൂപ വിനിയോഗിച്ചാണ്‌ പാർക്ക് നിർമിക്കുന്നത്. കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ, ഇരിപ്പിടങ്ങൾ, കോഫി ഷോപ്പ്, നടപ്പാത എന്നിവ ഉൾപ്പെട്ടാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. നിലവിലുള്ള തടയണ അൽപ്പംകൂടി ഉയർത്തി വെള്ളം സംഭരിച്ച്‌ ബോട്ടിങ് തുടങ്ങുന്നതും പരിഗണനയിലുണ്ടെന്ന്‌ നഗരസഭാ ചെയർപേഴ്സൺ കെ ജാനകീദേവി, വൈസ് ചെയർമാൻ കെ രാജേഷ്, സ്ഥിരംസമിതി ചെയർമാൻമാരായ സുനീറ മുജീബ്, കെ അബ്‌ദുൽ നാസർ, ടി ലത എന്നിവർ അറിയിച്ചു. പാർക്ക് നിർമാണത്തിന്റെ ടെൻഡർ നടപടികൾ തുടങ്ങി. പാർക്കിനായി കണ്ടെത്തിയ തോടിനോടുചേർന്ന ഭൂമിയിലെ തകർന്ന സംരക്ഷണഭിത്തി പൂർത്തിയാക്കിയാണ്‌ പദ്ധതിപ്രദേശം ഡിടിപിസിക്ക്‌ കൈമാറിയത്. 35 മീറ്റർ നീളവും എട്ട്‌ അടി ഉയരത്തിലുമാണ്‌ സംരക്ഷണഭിത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home