ad
Deshabhimani

എൻടിപിസിയിൽ സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

രാജ്യത്തിന്റെ 80-‑ാമത് സ്വാതന്ത്ര്യദിനത്തിൽ കായംകുളം എൻടിപിസിയിൽ ചീഫ് ജനറൽ മാനേജർ ദേബദത്ത സിൻഹ പരേഡിന്റെ സല്യൂട്ട് സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 17, 2026, 12:05 AM | 1 min read

കാർത്തികപ്പള്ളി ​

കായംകുളം എൻടിപിസിയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. എൻടിപിസി ചീഫ് ജനറൽ മാനേജർ ദേബദത്ത സിൻഹ മുഖ്യാതിഥിയായി. നവജ്യോതി ലേഡീസ് ക്ലബ് പ്രസിഡന്റ് കൃഷ്‌ണകാളി സിൻഹ പങ്കെടുത്തു. ബാലഭവനിലെയും കേന്ദ്രീയ വിദ്യാലയത്തിലെയും വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ‘ഹർ ഘർ തിരംഗ’ കാമ്പയിനിന്റെ ഭാഗമായി വെള്ളിയാഴ്‌ചത്തെ രംഗോളി മത്സരവും ശ്രദ്ധേയമായി. എജിഎംമാരായ ഡി ദീപു, സുരേഷ് ബാബു കുമ്മാറ, സുബർണ റോയ്, എസി (സിഐഎസ്എഫ്) കെ മനോജ്കുമാർ, കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ വി കെ സുധീന തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home