മഴ കുറഞ്ഞു

പാലക്കാട്
ജില്ലയിൽ മഴ കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ ആഴ്‌ചയിൽ തുടർച്ചയായി മഴ പെയ്തിരുന്നു. ആഗസ്ത് രണ്ടാം ആഴ്‌ചയിലേക്ക് കടന്നപ്പോൾ തെളിഞ്ഞതും ചൂടേറിയതുമായ കാലാവസ്ഥയായി. ഞായറാഴ്‌ച ഇടവിട്ടുള്ള മഴയും ഉണ്ടായില്ല. ശനി രാവിലെ എട്ട് മുതൽ ഞായർ രാവിലെ എട്ടുവരെ തൃത്താലയിൽ ലഭിച്ച 24 മില്ലിമീറ്റർ മാത്രമാണ് രണ്ട് ദിവസങ്ങളിലായി ലഭിച്ച ഉയർന്ന മഴ. പട്ടാമ്പി – 12 മില്ലി മീറ്റർ, ഒറ്റപ്പാലം – 8 മില്ലിമീറ്റർ, ആലത്തൂർ – 5 മില്ലിമീറ്റർ, പറമ്പിക്കുളം – 5 മില്ലിമീറ്റർ, പാലക്കാട് – 3.4 മില്ലിമീറ്റർ, കൊല്ലങ്കോട് – 2.6 മില്ലിമീറ്റർ എന്നിങ്ങനെയാണ് ഇൗ ദിവസങ്ങളിൽ മഴ ലഭിച്ചത്. ജൂൺ ഒന്നുമുതൽ ഇതുവരെ 25 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ 1217 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത്. 918.1 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. മഴ കുറവുള്ള ജില്ലകളെ ഉൾപ്പെടുത്തിയ "ഡെഫിഷ്യന്റ്' വിഭാഗത്തിലാണ് പാലക്കാടും. ആലപ്പുഴ, ഇടുക്കി, കൊല്ലം, തൃശൂർ, വയനാട് എന്നിവയാണ് മഴ കുറവുള്ള മറ്റ് ജില്ലകൾ.










0 comments