Deshabhimani

ഇന്ത്യ-ബ്രസീൽ ചരിത്ര പോരാട്ടത്തിൽ ഐ എം വിജയൻ ​ഗുഡ്‌വിൽ അംബാസഡർ

im vijayan.JPG
വെബ് ഡെസ്ക്

Published on Oct 01, 2026, 11:28 AM | 1 min read

കൊൽക്കത്ത: മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയനെ ഗുഡ്‌വിൽ അംബാസഡറായി തിരഞ്ഞെടുത്തു. മലയാളി താരത്തിനൊപ്പം ബ്രസീൽ ഇതിഹാസം ജോസ് ബാരെറ്റോയും ​ഗുഡ്‌വിൽ അംബാസഡറായി തെരഞ്ഞെടുത്തു. മത്സരത്തിന്റെ കിക്ക് ഓഫിന് ഇരുവരുമാണ് പന്ത് ​ഗ്രൗണ്ടിലെത്തിക്കുക.


ഒക്‌ടോബർ മൂന്നിനാണ്‌ ഇന്ത്യയുമായുള്ള ബ്രസീലിന്റെ സ‍ൗഹൃദപ്പോര്‌. ബ്രസീൽ ടീം ഇന്നെത്തും. ബ്രസീൽ സംഘത്തിൽ വിനീഷ്യസ്‌ ജൂനിയർ, ബ്രൂ‍ണോ ഗുയ്‌മറസ്‌, എൻഡ്രിക്‌, മാർക്വിന്യോസ്‌, ഗബ്രിയേൽ മഗാലിയസ്‌, റയാൻ, ഡാനിലോ എന്നിവർക്കൊപ്പം ഒരു പിടി നവാഗതരും ടീമിലുണ്ട്‌. ​റാങ്കിങ്‌ പട്ടികയിൽ ആറാമതാണ്‌ ബ്രസീൽ. ഇന്ത്യ 138–ാമതും. 1992ൽ റാങ്കിങ്‌ സന്പ്രദായം ഏർപ്പെടുത്തിയശേഷം ആദ്യമായാണ്‌ ഇത്രയും മുന്തിയ റാങ്കുകാരുമായി ഇന്ത്യ കളിക്കുന്നത്‌.


ചരിത്ര മത്സരത്തിനായി ഇന്ത്യൻ ടീം നേരത്തെ കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. ബംഗളൂരു ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ വടക്കൻ അമേരിക്കൻ സംഘമായ പാനമയെ 1–1ന്‌ തളച്ചതിന്റെ ആവേശത്തിലാണ്‌ ഖാലിദ്‌ ജമീലും സംഘവും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home