Deshabhimani

അഫ്ഗാനിസ്ഥാനിൽ പാക് ബോംബാക്രമണം; ഒൻപത് പേർ കൊല്ലപ്പെട്ടു

Afganistan.jpg
വെബ് ഡെസ്ക്

Published on Oct 01, 2026, 11:22 AM | 1 min read

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ ബോംബാക്രമണത്തിൽ ഒൻപതുപേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലും കിഴക്കൻ പ്രവിശ്യയായ കുനാറിലും നടന്ന ആക്രമണങ്ങളിൽ മൂന്ന് വീടുകളും തകർന്നിട്ടുണ്ട്.


രണ്ട് പ്രവിശ്യകളിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും 22 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നുമാണ് പാകിസ്താന്റെ അവകാശവാദം. ഈ വർഷം ആദ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ക്രമാതീതമായി വർധിച്ചിരുന്നു.


അതിർത്തിയിലെ തീവ്രവാദപ്രവർത്തനങ്ങളുടെ പേരിൽ ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായി തർക്കം നടക്കുകയാണ്. ഈ വർഷം ഇതുവരെ അതിർത്തി കടന്നുള്ള അക്രമങ്ങളിൽ അഫ്ഗാനിസ്ഥാനിൽ 1,100-ലധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.


തീവ്രവാദികളുടെ ഒളിത്താവളങ്ങൾക്കും ക്യാമ്പുകൾക്കും നേരെ വ്യോമാക്രമണം നടത്തിയതായാണ് വിവരം. ഒളിത്താവളങ്ങളിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയെന്നും വിവരമുണ്ട്. നടപടി തീവ്രവാദ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടായിരുന്നു എന്നും അതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും പാകിസ്ഥാൻ ഭരണകൂടം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home