Deshabhimani

ഡോക്ടറില്ല; വയനാട് ഗവ.മെഡിക്കൽ കോളേജിൽ സ്‌കാനിങ് നിലച്ചു

Wayanad.jpg
വെബ് ഡെസ്ക്

Published on Oct 01, 2026, 11:34 AM | 1 min read

മാനന്തവാടി: വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്‌കാനിങ് (അൾട്രാ സൗണ്ട് സ്‌കാനിങ്‌) നിലച്ചു. ഇ‍ൗ വിഭാഗത്തിൽ രണ്ട്‌ ഡോക്ടർമാർ ഉണ്ടായിരുന്നതിൽ ഒരാളെ സ്ഥലം മാറ്റുകയും രണ്ടാമത്തെയാൾ അവധി എടുക്കുകയും ചെയ്‌തതോടെയാണ്‌ സ്‌കാനിങ് പൂർണമായും നിന്നത്.


പകരം ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടിയുമില്ല. ആദിവാസി വിഭാഗങ്ങളിൽ ഉൾപ്പെടെയുള്ളവർക്കാണ്‌ സ്‌കാനിങ് സേവനം നഷ്‌ടമായത്‌. രോഗികൾ കൂടുതൽ തുക നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്‌. മെഡിക്കൽ കോളേജിനേക്കാൾ മൂന്നിരട്ടിവരെ തുക സ്കാനിങ്ങിന് സ്വകാര്യസ്ഥാപനങ്ങൾ ഇ‍ൗടാക്കുന്നുണ്ട്‌.


അനസ്‌തേഷ്യ ഡോക്ടർമാർ ഇല്ലാത്തതിനാൽ ശസ്‌ത്രക്രീയയും പ്രതിസന്ധിയിലയാണ്‌. പകരം ആളെ നിയമിക്കാതെ അഞ്ച്‌ അനസ്‌തെറ്റിസ്‌റ്റുമാരെയാണ്‌ സ്ഥലം മാറ്റിയത്‌. പല സർക്കാർ ആശുപത്രികളിലും മതിയായ ഡോക്ടർമാരില്ലാതെ ശസ്ത്രക്രിയ വരെ മുടങ്ങുകയാണ്.


രോഗികൾ ആഴ്ചകളോളം ഒടിവുമായി തുടരേണ്ടി വരുന്ന സാഹചര്യവും പല ആശുപത്രികളിലുണ്ട്. കഴിഞ്ഞ ദിവസം തുടയെല്ലുപൊട്ടിയ വയോധികയെ ശസ്ത്രക്രിയ നടത്താതെ 11 ഓളം ദിവസങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നത്.


ഒരാഴ്ചയിലധികമായിട്ടും ചികിത്സ നടക്കാത്തതിനെ തുടർന്ന് ഇവരെ ബന്ധുക്കൾ സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home