ഡിവൈഎഫ്ഐ സംസ്ഥന സമ്മേളനം : പതാക ജാഥയ്ക്ക് ഉജ്ജ്വല വരവേൽപ്പ്

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുള്ള ജാഥയ്‌ക്ക് പെരിങ്ങത്തൂർ പാലത്തിൽ നൽകിയ സ്വീകരണം
നാദാപുരം
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുള്ള ജാഥയ്ക്ക് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ കായപ്പനച്ചിയിൽ ഉജ്വല സ്വീകരണം. സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിന്റെ നേതൃത്വത്തിലുള്ള കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച പതാക ജാഥയെ നൂറുകണക്കിന് യുവജനങ്ങൾ ചേർന്നാണ് ജില്ലയിലേക്ക് സ്വീകരിച്ചാനയിച്ചത്. സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ജാഥാ ലീഡറെ മാലയിട്ട് സ്വീകരിച്ചു. രാത്രി എട്ടരയോടെയാണ് ജില്ലയിൽ പ്രവേശിച്ചത്. സ്വീകരണ സമ്മളനം ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി അഷിൽ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ അരുൺ ബാബു, മാനേജർ എം വിജിൻ എംഎൽഎ, ജാഥാ അംഗങ്ങളായ എൽ ജി ലിജീഷ്, ആർ ശ്യാമ, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എം സച്ചിൻദേവ്, കോഴിക്കോട് ജില്ലാ സെക്രട്ടറി കെ അരുൺ, പ്രസിഡന്റ് ദിപു പ്രേംനാഥ്, ട്രഷറർ കെ എം നിനു, കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, പ്രസിഡന്റ് കെ അനുശ്രീ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം കെ നികേഷ്, രാഹുൽ രാജ്, വൈസ് പ്രസിഡന്റുമാരായ എം എം ജിജേഷ്, എൽ യു അഭിധ്, സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി അംഗം ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ കെ ബിജിത്ത് സ്വാഗതവും കെ മിഥുൻ നന്ദിയും പറഞ്ഞു. ജാഥ ഇന്ന് രാവിലെ 10ന് കക്കട്ട്, 11ന് പേരാമ്പ്ര, 12 ന് ഉള്ളിയേരി, വൈകിട്ട് 3 ന് താമരശ്ശേരി, 4ന് മുക്കം.










0 comments