കറപ്പ് കടത്ത്
തമിഴ്‌നാട് സ്വദേശിക്ക് 3 വർഷം തടവ്

ഹക്കീം
പാലക്കാട്
മാരക ലഹരിമരുന്നായ കറപ്പ് (ഓപിയം) കടത്താൻ ശ്രമിച്ച കേസിൽ പിടിയിലായ തമിഴ്‌നാട് സ്വദേശിക്ക് മൂന്നുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് തിരുപ്പൂർ കാങ്കയം ക്രോസ് റോഡ് കെഎൽപി കോളനി സ്വദേശി ഹക്കീമി(49)നെയാണ് പാലക്കാട് അഡീഷണൽ സെഷൻസ് (4) കോടതി ജഡ്ജ് കെന്നത്ത് ജോർജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. 2018 ഡിസംബർ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് യാക്കരയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ പ്രതിയിൽനിന്ന് 750 ഗ്രാം കറപ്പ് കണ്ടെടുക്കുകയായിരുന്നു. പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സിഐ എം രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ ബി വേണുഗോപാൽ കുറുപ്പ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സിദ്ധാർഥൻ, അഡ്വ. അനിഷ വൈശാഖ് മേനോൻ എന്നിവർ ഹാജരായി.










0 comments