Deshabhimani

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്‌; 26 പേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2026, 12:07 AM | 1 min read

പാലക്കാട്

സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായി ജില്ലയിൽ നടത്തിയ റെയ്ഡുകളിൽ 26 പേരെ അറസ്റ്റ് ചെയ്തു. തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ കൈമാറിയവരും സാമ്പത്തിക തിരിമറി നടത്തിയവരുമാണ്‌ അറസ്റ്റിലായത്‌. 14 മൊബൈൽ ഫോണുകളും 45 ബാങ്ക് രേഖകളും പിടിച്ചെടുത്തു. സാധാരണക്കാരെയും സ്ത്രീകളെയും സമീപിച്ച് ചെറിയ കമീഷൻ തുക വാഗ്‌ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകൾ രാജ്യവ്യാപക സൈബർ തട്ടിപ്പുകൾക്കായി വാടകയ്‌ക്കെടുക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അക്കൗണ്ടുകൾ വഴി തട്ടിപ്പുപണം സ്വീകരിച്ചവരും എടിഎം, ചെക്കുകൾ എന്നിവ വഴി അനധികൃത ഇടപാടുകൾ, ഹവാല ഇടപാടുകൾ എന്നിവ നടത്തിയവരുമാണ്‌ പിടിയിലായത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ അതീവ രഹസ്യമായി 70 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് സംഘടിപ്പിച്ചത്. ജില്ലാ സൈബർ ക്രൈം പൊലീസ് സ്റ്റേഷനാണ്‌ കൺട്രോൾ റൂമായി പ്രവർത്തിച്ചത്. ജില്ലാ പൊലീസ് മേധാവി എ അബ്ദുൾ റഷി, ഡിസിആർബി ഡിവൈഎസ്‌പി എം വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത കേസുകളിലെ പ്രതികളെ അതത് സംസ്ഥാന പൊലീസിന്റെ സഹകരണത്തോടെ പിടികൂടുമെന്നും വരുംദിവസങ്ങളിൽ അന്വേഷണം കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home